Advertisement

പാരിപ്പള്ളിയിൽ നാല് വയസുകാരി മരിച്ച സംഭവം: അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

October 6, 2019
Google News 0 minutes Read

കൊല്ലം പാരിപ്പള്ളിയിൽ ദൂരൂഹ സാഹചര്യത്തിൽ പെൺകുട്ടി മരിച്ച സംഭവത്തിൽ അസ്വാഭിക മരണത്തിന് കേസെടുത്തു. പാരപ്പള്ളി പൊലീസാണ് കേസെടുത്തത്. വർക്കലയിൽ വാടകയ്ക്ക് താമസിക്കുന്ന ദീപു, രമ്യ ദമ്പതികളുടെ മകൾ ദിയയാണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത് മർദനമേറ്റ പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് കുട്ടിയുടെ മാതാവ് പൊലീസ് നിരീക്ഷണത്തിലാണ്.

നാലു വയസുകാരി ദിയയെ ഇന്ന് രാവിലെയോടെ അവശനിലയിൽ കാണപ്പെടുകയായിരുന്നു. ഇതിനെ തുടർന്ന് കുട്ടിയുടെ മാതാപിതാക്കളും പിതാവിന്റെ സഹോദരിയും ചേർന്ന് പാരിപ്പള്ളിയിലെ ആശുപത്രിയിലെത്തിച്ചു. മർദനമേറ്റ പാടുകൾ ശ്രദ്ധയിൽപ്പെട്ട ഡോക്ടർ പൊലീസിനെ വിവരമറിയിക്കുകയും കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ യാത്രമധ്യേ കുട്ടിയുടെ നില വഷളായി. ഇതിനെ തുടർന്ന് കുട്ടിയെ കഴക്കൂട്ടത്തുള്ള സിഎസ്‌ഐ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ എത്തിക്കും മുമ്പേ കുട്ടി മരിച്ചിരുന്നു. കുട്ടിയെ രമ്യ മർദിച്ചിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ദീപുവിന്റെ സഹോദരി പറഞ്ഞു. മർദനമാണോ മരണകാരണമെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പോസ്റ്റുമോർട്ടം നടപടികൾക്കായി കുട്ടിയുടെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here