തൃശ്ശൂരിൽ വിനോദസഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു

തൃശ്ശൂർ മലക്കപ്പാറക്ക് സമീപം വിനോദസഞ്ചാരത്തിന് പോയ ബസ് മറിഞ്ഞ് വിദ്യാർത്ഥിനി മരിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ എംഎസ്ഡബ്ല്യൂ ഒന്നാം വർഷ വിദ്യാർത്ഥിനി ജാൻസി വർഗീസാണ് മരിച്ചത്.

വൈകുന്നേരത്തോടെയായിരുന്നു സംഭവം. മലക്കപ്പാറയിൽ നിന്ന് ക്യാമ്പ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 20ഓളം കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. മലക്കപ്പാറ പെരുംപാറയിൽ വച്ച് നിയന്ത്രണം വിട്ട ബസ് വൈദ്യതി പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു.

അപകടത്തെ തുടർന്ന് എംഎസ്ഡബ്ല്യൂ ഒന്നാം വർഷ വിദ്യാത്ഥിനിയായ പുല്ലൂർ ഊരകം സ്വദേശി ജാൻസി വർഗീസ് അപകത്തിൽ മരിച്ചു. മൃതദേഹം ടാറ്റ ഫാക്ടറി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ വിദ്യാർത്ഥികളെ വാൽപ്പാറ ഉരുളിക്കൽ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ആരുടേയും നില ഗുരുതരമല്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More