Advertisement

എൻഡിഎ മുന്നണി വിടുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി

October 6, 2019
Google News 0 minutes Read
thushar vellapally

എൻഡിഎ മുന്നണി വിടുമെന്ന സൂചന നൽകി തുഷാർ വെള്ളാപ്പള്ളി. എക്കാലവും ബിജെപിക്കൊപ്പം നിൽക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവും മിത്രവുമില്ലെന്നും തുഷാർ ട്വന്റിഫോറിനോട് പറഞ്ഞു.

ബിജെപിയുമായുള്ള അകൽച്ച പൊട്ടിത്തെറിയുടെ വക്കിലെത്തി നിൽക്കെയാണ് മുന്നണി വിട്ടേക്കുമെന്ന സൂചന നൽകി തുഷാർ രംഗത്തെത്തിയത്. എൽഡിഎഫും യുഡിഎഫും തങ്ങളെ സമീപിച്ചിരുന്നു. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുവും മിത്രവുമില്ലെന്നും അഭിപ്രായപ്പെട്ട ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ എക്കാലവും ബിജെപിക്കൊപ്പം നിൽക്കാമെന്ന് വാക്ക് കൊടുത്തിട്ടില്ലെന്നും തുറന്നടിച്ചു.

നേരത്തെ ഡൽഹിയിൽ അമിത്ഷായെ സന്ദർശിച്ച തുഷാർ വെള്ളാപ്പള്ളി ബിജെപി സംസ്ഥാന ഘടകത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിരുന്നു. എൻഡിഎ മുന്നണി സംവിധാനം കേരളത്തിൽ നിർജീവമാണെന്നും താഴെത്തട്ടിൽ യാതൊരു ഏകോപനവുമില്ലെന്നും ബിഡിജെഎസ് ബിജെപി ദേശീയ നേതൃത്വത്തെ ധരിപ്പിച്ചു.

ബിജെപി നേതാക്കൾ ഘടക കക്ഷികളെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും പ്രശ്‌നത്തിൽ അടിയന്തിര ഇടപെടൽ വേണമെന്നും അമിത്ഷാ, ബി എൽ സന്തോഷ് എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബിഡിജെഎസ് നേതൃത്വം ആവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here