കൂടത്തായി കൊലപാതകം; അന്നമ്മ തോമസിനെ കൊലപ്പെടുത്താനായത് രണ്ടാം ശ്രമത്തിൽ; ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ഇങ്ങനെ

കൂടത്തായി കൂട്ട കൊലപാതക പരമ്പര റോയിയുടെ അമ്മ അന്നമ്മ തോമസിനെ ജോളി മുൻമ്പും കൊല്ലാൻ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ. ആദ്യ ശ്രമം പരാജയപ്പെട്ടതിനെ തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് രണ്ടാം തവണ സയനൈഡിന്റെ ഡോസ് കൂട്ടി നൽകി കൊന്നത്. അതിനിടെ കൂടുതൽ ശാസ്ത്രിയ തെളിവുകൾക്കായി അഞ്ച് പേരുടെയും ശവക്കല്ലറ തുറന്ന് നടത്തിയ പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ് അന്വേഷണ സംഘം.
കൂടത്തായി കൂട്ട കൊലപാതക പരമ്പരക്ക് തുടക്കം കുറിക്കുന്നത് അന്നമ്മ തോമസിൽ ആയിരുന്നു. 2002ൽ ആട്ടിൻ സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണാണ് അന്നമ്മ തോമസ് മരിച്ചത് .ജോളിയെ സംബന്ധിച്ചിടത്തോളം ഇത് രണ്ടാം ശ്രമമായിരുന്നു. ആദ്യശ്രമത്തിൽ അന്നമ്മക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നാണ് രണ്ടാം തവണ സയനൈഡിന്റെ ഡോസ് കൂട്ടി നൽകി കൊന്നത്. അതിനിടെ ജോളി തന്നെയും അപായപ്പെടുത്താൻ ശ്രമിച്ചതായി റോയിയുടെ സഹോദരി റെഞ്ചി 24നോട് പറഞ്ഞു.
അതേസമയം അഞ്ചുപേരും മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്നതിനു ജോളിയുടെ കുറ്റസമ്മതമല്ലാതെ നിലവിൽ ശാസ്ത്രീയ തെളിവുകളില്ല. ഈ സാഹചര്യത്തിൽ പൊലീസ് പ്രതീക്ഷയോടെ കാത്തിരിക്കുന്നത് അഞ്ചുപേരുടെയും ശവക്കല്ലറ തുറന്നുനടത്തിയ പരിശോധനാ ഫലത്തിനാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here