Advertisement

ഹാമർ തലയിൽ വീണ് പരുക്കേറ്റ വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു

October 7, 2019
1 minute Read

കോട്ടയത്ത് പാലായിൽ നടന്ന ജൂനിയർ അത്‌ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സരത്തിനിടെ ഹാമർ തലയിൽ വീണ് പരുക്കേറ്റ മൂന്നിലവ് ചൊവ്വൂർ കുരിഞ്ഞംകുളത്ത് അഫേൽ ജോൺസണിന്റെ നില അതീവ ഗുരുതരാവസ്ഥയിൽ തുടരുന്നു. സ്വയം ശ്വസിക്കാൻ കഴിയുമോ എന്നറിയാൻ അഫേലിനെ ഞായറാഴ്ച 15 മിനിറ്റ് വെന്റിലേറ്ററിൽ നിന്ന് മാറ്റി. അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും വെന്റിലേറ്ററിലേക്ക് പ്രവേശിപ്പിച്ചു.

സംഭവത്തിൽ പൊലിസ് അന്വേഷണം തുടരുകയാണ്. കുറ്റകരമായ അനാസ്ഥ, അശ്രദ്ധ എന്നിവ കാരണം അപകടം വരുത്തിയതിന് 338ാം വകുപ്പ് പ്രകാരമാണ് കേസ്, ഞായറാഴ്ച മൂന്ന് കായികാധ്യാപകരെ കൂടി പൊലിസ് സ്റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തു.

Read Also: ഹാമർ തലയിൽ വീണ് വിദ്യാർത്ഥിക്ക് പരുക്കേറ്റ സംഭവം; സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് നിർത്തിവച്ചു

കഴിഞ്ഞ ദിവസം ഒഫീഷ്യൽസ് അടക്കം എട്ട് പേരെ ചോദ്യം ചെയ്തിരുന്നു. പാലാ സിഐ വിഎ സുരേഷാണ് കേസന്വേഷിക്കുന്നത്. സംഘാടകർക്ക് വീഴ്ച സംഭവിച്ചതായി പാലാ ആർഡിഒ അനിൽ ഉമ്മൻ കളക്ടർക്ക് റിപ്പോർട്ട് നൽകിയിരുന്നു.പാലാ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അഫേൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top