ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഉടൻ; ഇരുരാജ്യങ്ങളും അന്തിമധാരണയിലെത്തി

ഇന്ത്യൻ വിപണിയിലേക്ക് ന്യായവും തുല്യവുമായ പ്രവേശനം അനുവദിക്കാമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പ് നൽകിയിരുന്നു. ഇതിന്റെ അനുബന്ധ തീരുമാനങ്ങളാകും വ്യാപാരകരാറിന്റെ കാതൽ ആയി ഉണ്ടാവുക.
സുപ്രധാനമായ വ്യാപാരക്കരാർ അന്തിമ ധാരണയിൽ എത്തിയതായി കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അമേരിക്കൻ ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ പുനഃപരിശോധിക്കാൻ ഒരു സമിതിയെ നിയോഗിക്കും. ‘ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ്’ അഥവാ ജിഎസ്പി ലിസ്റ്റിൽ ഇന്ത്യയുടെ പേര് പുനഃസ്ഥാപിക്കുകയാകും അമേരിക്ക സ്വീകരിക്കുന്ന പ്രധാന നടപടി.
Read Also: ഇന്ത്യ-അമേരിക്ക വ്യാപാരക്കരാർ ഉടൻ
ജിഎസ്പി സംവിധാനപ്രകാരം അമേരിക്കൻ കോൺഗ്രസ് നിഷ്‌കർഷിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കുന്ന രണ്ടായിരത്തോളം ഇന്ത്യൻ ഉൽപന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഇല്ലാതെ അമേരിക്കൻ വിപണിയിൽ നേരിട്ട് പ്രവേശനം ലഭിക്കും.
ഇതോടെ ജിഎസ്പി കരാറിന്റെ പ്രധാന ഗുണഭോക്താവായി ഇന്ത്യ മാറുകയും ചെയ്യും. ഹാർലി ഡേവിഡ്സൺ ബൈക്കിന് ഇന്ത്യയിൽ ചുമത്തുന്ന 100 ശതമാനം നികുതി അടക്കം ഭാഗികമായി കരാർ പ്രകാരം പിൻവലിക്കും. ഈ മാസം അവസാനത്തോടെ വ്യാപാരകരാറിൽ മഷി പുരളും എന്നാണ് സൂചനകൾ ലഭിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here