കൂടത്തായി: കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക്

കൂടത്തായിയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങൾ വിദേശത്തേക്ക് അയക്കാൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചതായി റൂറൽ എസ്.പി കെ.ജി സൈമൺ. വിശദമായ രാസപരിശോധനാ ഫലം ലഭിക്കാൻ വേണ്ടിയാണ് അവശിഷ്ടങ്ങൾ അയക്കുന്നത്.
ഇതുവരെ റോയിയുടെ മൃതദേഹത്തിൽ നിന്ന് സയനൈഡിന്റെ അംശം കണ്ടെത്തിയതായുള്ള വിവരമേ പൊലീസിന്റെ പക്കലുള്ളൂ. ബാക്കിയുള്ളവരിൽ നിന്ന് ഇതുവരെ സയനൈഡിന്റെ അംശം കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് നീക്കം.
അതേസമയം, കൂടത്തായി കൂട്ടക്കൊലക്കേസിൽ കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ഷാജു പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണ്. തന്നെ കുരുക്കാൻ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കുന്നു. റോയിയുടെ ബന്ധുക്കൾ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടെങ്കിൽ അത് കുരുക്കാനുള്ള ശ്രമമായാണ് കരുതുന്നത്. ജോളിയുടെ കൂടെ ഒരു പ്രതി കൂടി വേണം എന്ന നിലയിലായിരിക്കും ആരോപണങ്ങൾ ഉന്നയിക്കുന്നത്. കേസുകളിൽ കൂടുതൽ അന്വേഷണം നടക്കാനുണ്ടെന്നും ഷാജു വ്യക്തമാക്കി.
Read also: ‘ഷാജുവുമായുള്ള വിവാഹത്തിന് ജോളി തിടുക്കം കാട്ടി’; ഇളയ മകന്റെ വെളിപ്പെടുത്തൽ
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here