കൂടത്തായി കൂട്ടക്കൊലപാതകം; സിലിയുടെ സഹോദരൻ പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ

കൂടത്തായി കൂട്ടക്കൊലപാതക കേസിൽ സിലിയുടെ സഹോദരൻ സിജോയുടെ മൊഴി രേഖപ്പെടുത്തുന്നു. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസിൽ വിളിച്ചു വരുത്തിയാണ് മൊഴിയെടുക്കുന്നത്. ജോളിയുടേയും ഷാജുവിന്റേയും വിവാഹത്തിന് മുൻകൈയെടുത്തത് സിജോയാണെന്നായിരുന്നു ആരോപണം. ഷാജുവണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചത്. ഇത് സംബന്ധിച്ച് നിർണായകമായ വിവരമാകും സിജോ ക്രൈംബ്രാഞ്ചിന് കൈമാറുക എന്നാണ് സൂചന.
അതേസമയം, സിലിയേയും മകൾ ആൽഫൈനേയും കൊലപ്പെടുത്തിയത് ജോളി തന്നെയാണെന്ന് വിശ്വസിക്കുന്നതായി ഷാജുവിന്റെ പിതാവ് സക്കറിയാസ് പറഞ്ഞു. ആഡംഭര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയായിരുന്നു ജോളിയെന്നും താൻ ഒരു മകളെ പോലെയാണ് ജോളിയെ കണ്ടിരുന്നതെന്നും സക്കറിയാസ് ട്വന്റിഫോറിനോട് വ്യക്തമാക്കി. ജോളിയുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു വിധത്തിലുള്ള അവഗണനയും ജോളിയോട് കാണിച്ചിട്ടില്ല. ഇത്രയും അടുത്ത് നിന്നിട്ടും ജോളി ഇത് ചെയ്യുമെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്നും സക്കറിയാസ് കൂട്ടിച്ചേർത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here