Advertisement

കൂടത്തായിയിലേത് ഏറെ വെല്ലുവിളി നിറഞ്ഞ കേസ്; അന്വേഷണ സംഘത്തെ വിപുലീകരിക്കുമെന്ന് ഡിജിപി

October 8, 2019
0 minutes Read

കൂടത്തായിയിലേത് ഏറെ വെല്ലുവിളി നിറഞ്ഞ കേസെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ. അന്വേഷണ സംഘത്തെ വിപുലീകരിക്കാനാണ് തീരുമാനം. രണ്ടോ മൂന്നോ ഉദ്യോഗസ്ഥരെ കൊണ്ട് ആറ് കൊലപാതകങ്ങൾ തെളിയിക്കാൻ സാധിക്കില്ല. സമർത്ഥരായ ഉദ്യോഗസ്ഥരെ നിയമിക്കും. അന്വേഷണ ചുമതലയുള്ള എസ്പി കെ ജി സൈമണോട് ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും ഡിജിപി പറഞ്ഞു.

കേസിൽ ഫോറൻസിക് തെളിവുകളാണ് വെല്ലുവിളിയാകുന്നത്. ആറ് പേരും മരിച്ചത് സയനൈഡ് ഉള്ളിൽ ചെന്നാണെന്ന് തെളിയിക്കേണ്ടതുണ്ട്. ഇതിന് കാലതാമസം വരുമെന്നുള്ളതാണ് പ്രധാന പ്രശ്‌നം. എന്നാൽ അന്വേഷണം ഇപ്പോൾ ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നതെന്നും ഡിജിപി പറഞ്ഞു.

പ്രതി നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണുള്ളത്. കോടതിയിൽ അപേക്ഷ നൽകി പ്രതിയെ പതിനഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങും. റോയി കൊല്ലപ്പെട്ട സംഭവത്തിലാണ് ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കി കേസുകളും തെളിയേണ്ടതുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top