കുതിച്ച് പറക്കുന്ന ബൈക്കിലിരിക്കാൻ ആർക്കും ഭയം കാണും, യജമാനനിൽ വിശ്വാസമുള്ള നായയ്ക്ക് ഒഴികെ !

ബൈക്കോ സ്‌കൂട്ടറോ അൽപ്പം സ്പീഡിൽ ഓടിക്കുമ്പോൾ തന്നെ പിന്നിലിരിക്കുന്നവർ പറയും ‘എന്ത് വിശ്വസിച്ചാ ഇവിടെ ഇരിക്കേണ്ടത് ?’ എന്ന്. അപ്പോൾ ബൈക്ക് സ്റ്റണ്ട് ചെയ്യുന്ന ബൈക്കിലിരിക്കുന്ന കാര്യമാണെങ്കിലോ ? ചിന്തിക്കുകയേ വേണ്ട. ഒപ്പമിരിക്കാൻ ജീവനിൽ കൊതിയുള്ള ആരും തയ്യാറാകില്ല. എന്നാൽ യജമാനനിൽ വിശ്വാസമുള്ള ഒരു നായ അത്തരത്തിലൊരു പ്രവൃത്തി ചെയ്ത് സോഷ്യൽ മീഡിയയുടെ ഹൃദയം കവർന്നിരിക്കുകയാണ്.
സ്വാമി സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിശ്വാസം എന്നാൽ എന്താണെന്നും വീഡിയോയിലെ നായയിൽ നിന്ന് കണ്ടു പഠിക്കാമെന്നും സന്ദീപാനന്ദ ഗിരി പോസ്റ്റിൽ പറയുന്നു.
നായയുടെ യജമാന സ്‌നേഹത്തെ കുറിച്ചും വിശ്വാസത്തെ കുറിച്ചുമെല്ലാം നാം കേട്ട കാര്യങ്ങൾക്കുള്ള സാക്ഷ്യപത്രമാണ് ഈ വീഡിയോ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here