എങ്ങനെ ഭക്ഷണ പദാർത്ഥങ്ങളിലെ വിഷം ഒഴിവാക്കാം

മായമില്ലാത്ത ഭക്ഷണം കഴിക്കാൻ ആണ് എല്ലാവർക്കും ആഗ്രഹം. കുറച്ച് സമയവും ശ്രദ്ധയും കൊടുത്താൽ വളരെ സിംപിളായി മായം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കാം. ചില ഭക്ഷണ പദാർത്ഥങ്ങളിലെ മായം ഒഴിവാക്കാനുള്ള ടിപ്പുകൾ നമുക്ക് നോക്കാം.
മീൻ
കുഴിഞ്ഞ ഇളം നീല നിറമുള്ള, തിളക്കമില്ലാത്ത കണ്ണുകലാണെങ്കിൽ മീൻ പഴകിയതാണ്. ഫ്രഷ് മീനിന്റെ കണ്ണുകൾക്ക് നല്ല ചുവപ്പ് നിറമായിരിക്കും. അമോണിയ, ഫോർമാലിൻ എന്നീ രാസവസ്തുക്കളുടെ മണമുണ്ടെങ്കിൽ മീൻ വാങ്ങാതിരിക്കുകയാകും നല്ലത്.
പരിപ്പ്
കുറച്ച് പരിപ്പെടുത്ത് പൊടിച്ച് ഇളം ചൂട് വെള്ളത്തിൽ കലർത്തി അഞ്ചോ ആറോ തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ഇറ്റിക്കുക. പിങ്ക്, പർപിൾ നിറങ്ങൾ വരുന്നുണ്ടെങ്കിൽ മെറ്റാനിൽ യെല്ലോ എന്ന ഭക്ഷ്യയോഗ്യമല്ലാത്ത് ഫുഡ് കളറുണ്ടെന്ന് ഉറപ്പിക്കാം.
മസാലപ്പൊടി
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു സ്പൂൺ മസാല പൊടി കലക്കി അതിലേക്ക് അൽപം അയഡിൻ ലായനി ഒഴിച്ചാൽ നീലനിറമാകുന്നുണ്ടെങ്കിൽ അത് സ്റ്റാർച്/ അന്നജമടങ്ങിയ മസാല പൊടിയാണ്.
വെണ്ണ, നെയ്യ്
കുറച്ച് വെണ്ണയോ നെയ്യോ എടുത്ത് ഉരുക്കുക. ചെറിയ ഗ്ലാസ് ജാറിൽ ഒഴിച്ച് ഫ്രിഡ്ജിൽ വെച്ച് കട്ടയാക്കുക. വിവിധ പാളികളായി കാണുന്നെങ്കിൽ അതിൽ മറ്റ് എണ്ണകളുണ്ട്.
ചായ- കാപ്പി
കൃത്രിമ നിറങ്ങളുള്ള തേയില വെള്ളത്തിലേക്കിട്ടാൽ തന്നെ നിറങ്ങൾ ഇളകിയിറങ്ങുന്നത് കാണാൻ പറ്റും.
വെള്ളത്തിലേക്ക് അൽപം കാപ്പി പൊടി വിതറുമ്പോൾ നല്ല കാപ്പി പൊടി പൊങ്ങി നിൽക്കും. ചിക്കറി ഉണ്ടെങ്കിൽ താഴെ അടിയും.
പഴങ്ങൾ- പച്ചക്കറികൾ
ഏത്തപ്പഴത്തിന്റെ ഞെട്ട് മാത്രം പച്ച നിറത്തിലായാൽ മായം സംശയിക്കാം. മാമ്പഴത്തിൽ കാത്സ്യം കാർബൈഡ് ഉണ്ടെങ്കിൽ അത് വെച്ച ഇടത്ത് കടും പച്ച നിറമായിരിക്കും.
പഞ്ചസാര, തേൻ
അൽപം നീളത്തിൽ പഞ്ഞിയെടുത്ത് ചുരുട്ടി തേനിൽ മുക്കി കത്തിക്കുക. നന്നായി കത്തുന്നുണ്ടെങ്കിൽ തേൻ ശുദ്ധമായിരിക്കും. കത്തുമ്പോൾ പൊട്ടലും ചീറ്റലുമുണ്ടെങ്കിൽ പഞ്ചസാര ലായനി അടങ്ങിയിട്ടുണ്ട്.
ധാന്യങ്ങൾ
നനവുള്ള കൈയിൽ അൽപം അരിയെടുത്ത് നന്നായി തിരുമ്മി നോക്കുക. കൈയിൽ നിറം പിടിക്കുകയും അരിയുടെ നിറം കുറയുകയും ചെയ്യുന്നുണ്ടെങ്കിൽ അരിയിൽ നിറം ചേർത്തിട്ടുണ്ട്. അരിയിൽ അൽപം നാരങ്ങ നീരൊഴിച്ചാൽ ചുവപ്പ് നിറമുണ്ടെങ്കിലും നിറം കലർന്ന അരിയാണ്.
പാൽ
ചൂടാക്കുമ്പോൾ പാലിന് മഞ്ഞ നിറം വരികയും ചെറിയ കൈപ് രുചിയും കൈയിലെടുത്ത് ഉരക്കുമ്പോൾ വഴുവഴുപ്പുമുണ്ടെങ്കിൽ അതിൽ സിന്തറ്റിക് വസ്തുക്കൾ ഉണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here