Advertisement

ജോളി ആത്മഹത്യാപ്രവണത പ്രകടിപ്പിച്ചതായി ജയിൽ അധികൃതർ

October 8, 2019
0 minutes Read

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ തേടി. ഉയർന്ന രക്ത സമ്മർദ്ദത്തെ തുടർന്നാണ് ജയിലധികൃതർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയിലിൽ ജോളി ആത്മഹത്യാപ്രവണത കാണിക്കുന്നതായും അധികൃതർ പറഞ്ഞു.

വയറുവേദനയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടുവെന്ന് പരാതിപ്പെട്ടത് പ്രകാരമാണ് ജോളിയെ ജയിൽ അധികൃതർ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ജോളി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ജയിലിൽ ജോളിക്കായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിരുന്നു. പരിശോധനക്ക് ശേഷം ജോളിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top