Advertisement

എല്ലാ ഹിന്ദുക്കളുടെയും ആവശ്യമാണ് അയോധ്യ രാമക്ഷേത്രം: ഉദ്ധവ് താക്കറെ

October 9, 2019
Google News 1 minute Read

അയോധ്യ രാമക്ഷേത്രം പണിയാൻ നിയമനിർമാണം നടത്തുമെന്ന് ശിവസേന തലവൻ ഉദ്ധവ് താക്കറെ. പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവം ശിവസേനക്കില്ല. ബിജെപിയുമായിട്ടുള്ള സഖ്യം ഹിന്ദുത്വത്തിന് വേണ്ടി ഉള്ളതാണെന്നും താക്കറെ വ്യക്തമാക്കി.

ശിവജി പാർക്കിൽ വച്ച് നടന്ന വാർഷിക ദസറ സംഘമത്തിലാണ് താക്കറെ തന്റെ രാഷ്ട്രീയം ജനങ്ങളോട് പറഞ്ഞത്. വോട്ടിനായി പറയുന്നതല്ല. എല്ലാ ഹിന്ദുക്കളുടെയും ആവശ്യമാണ് അയോധ്യ രാമക്ഷേത്രം. 35 വർഷമായി കേസ് കോടതിയിൽ തന്നെയാണ്, ക്ഷേത്രനിർമാണത്തിനായി പ്രത്യേക നയം കൊണ്ടുവരണം.

ഇനി കേന്ദ്രത്തിന്റെ ലക്ഷ്യം ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുകയെന്നതാണ്. രാജ്യത്തെ സ്‌നേഹിക്കുന്ന മുസ്ലീങ്ങൾക്കൊപ്പം എന്നും ശിവസേന ഉണ്ടാവും.

ദസറ പ്രഭാഷണത്തോടെ മഹാരാഷ്ട്രയിൽ ശിവസേനയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമായി. തെരഞ്ഞെടുപ്പിൽ ബിജെപി- ശിവസേന സഖ്യം ഒരേ മനസോടെ മത്സരിക്കുമെന്നും പിന്നിൽ നിന്നും കുത്തുന്ന സ്വഭാവം ശിവസേനക്കില്ലെന്നും താക്കറെ പറഞ്ഞു.

വർളിയിൽ മത്സരിക്കുന്ന മകൻ ആദിത്യ താക്കറെ സംഗമത്തിൽ എത്തിയെങ്കിലും സംസാരിച്ചില്ല. ‘ശരത് പവാറാണോ സോണിയാ ഗാന്ധിയാണോ നിങ്ങളുടെ നേതാവെന്ന് മഹാരാഷ്ട്രയിലെ കോൺഗ്രസ് നേതാക്കൾ പറയണം’ ഉദ്ധവ് താക്കറെ പരിഹസിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here