Advertisement

ജമീമ റോഡ്രിഗസിന് അർധസെഞ്ചുറി; ഇന്ത്യക്ക് മികച്ച തുടക്കം

October 9, 2019
Google News 0 minutes Read

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിന മത്സരത്തിൽ ഇന്ത്യക്ക് മികച്ച തുടക്കം. 165 റൺസ് പിന്തുടർന്നിറങ്ങിയ ഇന്ത്യ അതിവേഗം വിജയത്തിലേക്ക് കുതിക്കുകയാണ്. അർധസെഞ്ചുറി നേടി പുറത്തായ ജമീമ റോഡ്രിഗസാണ് ഇന്ത്യൻ ഇന്നിംഗ്സ് മുന്നിൽ നിന്നു നയിച്ചത്.

165 എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്കായി സ്മൃതി മന്ദനയുടെ അഭാവത്തിൽ പ്രിയ പുനിയയും ജമീമ റോഡ്രിഗസുമാണ് ഇന്നിംഗ്സ് ഓപ്പൺ ചെയ്തത്. ജമീമ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തപ്പോൾ പ്രിയ ഉറച്ച പിന്തുണ നൽകി. ആദ്യ വിക്കറ്റിൽ 83 റൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ശേഷമാണ് ജമീമ പുറത്തായത്. 65 പന്തുകളിൽ 7 ബൗണ്ടറികളോടെ 55 റൺസെടുത്ത ജമീമയെ നോണ്ടുമിസോ ഷംഗാസേ വിക്കറ്റിനു മുന്നിൽ കുരുക്കി.

രണ്ടാം വിക്കറ്റിൽ പ്രിയ പുനിയക്കൊപ്പം പൂനം റാവത് ഒത്തുചേർന്നു. ഇതോടെ ജമീമയുടെ റോൾ പ്രിയയും പ്രിയയുടെ റോൾ പൂനവും അണിഞ്ഞു. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 34 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. പ്രിയ 47 റൺസെടുത്തും പൂനം 8 റൺസെടുത്തും പുറത്താവാതെ നിൽക്കുന്നു. 29 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെടുത്ത ഇന്ത്യക്ക് ഇനി ജയിക്കാൻ 48 റൺസ് കൂടി വേണം.

നേരത്തെ, ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയെ കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യൻ ബൗളർമാർ 45.1 ഓവറിൽ 164 റൺസിനു പുറത്താക്കുകയായിരുന്നു. 54 റൺസെടുത്ത മരിസൻ കാപ്പ് ആണ് പ്രോട്ടീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്ക് വേണ്ടി ജുലൻ ഗോസ്വാമി മൂന്നു വിക്കറ്റ് വീഴ്ത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here