കൂടത്തായി കൊലപാതക പരമ്പര: ജ്യോത്സ്യൻ ഒളിവിൽ

കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളിയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കട്ടപ്പന സ്വദേശിയായ ജ്യോത്സ്യൻ ഒളിവിൽ. ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ ശരീരത്തിൽ കണ്ടെത്തിയ ഏലസ് പൂജിച്ചു കൊടുത്തത് ഇയാളാണെന്ന് കരുതുന്നു. ഇയാളുമായി ബന്ധപ്പെട്ട് വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇയാളെ കാണാതായത്. രാവിലെ വീട്ടിൽ നിന്ന് പോയതാണെന്ന് ജ്യോത്സ്യന്റെ അച്ഛൻ പ്രതികരിച്ചു.

റോയ് തോമസ് മരിക്കുമ്പോൾ ശരീരത്തിൽ ഏലസ് ഉണ്ടായിരുന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. ഏലസ് നൽകിയ ജ്യോത്സ്യന്റെ വിലാസവും ഒരു പൊതിയിൽ എന്തോ പൊടിയും റോയി ധരിച്ച പാന്റ്‌സിന്റെ പോക്കറ്റിൽ ഉണ്ടായിരുന്നു. അസ്വാഭിക മരണത്തിന ്‌കേസെടുത്ത കോടഞ്ചേരി പൊലീസ് വസ്തുക്കൾ ശേഖരിച്ചിരുന്നവെങ്കിലും പിന്നീട് ജോളിക്ക് മടക്കി നൽകിയിരുന്നു. ഇത് സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയാൽ ജ്യോത്സ്യനെ വിളിപ്പിച്ചെങ്കിലും ഇയാൾ ഹാജരായിരുന്നില്ല.

അതേസമയം, ജോളി ചില ചരടുകൾ ഉപയോഗിച്ചിരുന്നതായുള്ള സൂചന നൽകി ഭർത്താവ് ഷാജു രംഗത്തെത്തി. കൈയിൽ ചരടുകൾ കണ്ടതായി ഓർക്കുന്നുണ്ട്. എന്തിനാണെന്ന് ചോദിച്ചില്ല. ചോദിച്ചാൽ തന്നെ വ്യക്തമായുള്ള മറുപടിയായിരിക്കില്ല ലഭിക്കുക. ജോളി ഏതെങ്കിലും മന്ത്രവാദിയേയോ ജ്യോത്സ്യനേയോ കണ്ടതായി അറിയില്ലെന്നും ഷാജു പറഞ്ഞിരുന്നു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Breaking News:
അവിനാശിയിൽ കെഎസ്ആർടിസി ബസ് അപകടം
19 പേർ മരിച്ചു
സേലത്തും വാഹനാപകടം
അഞ്ച് പേർ മരിച്ചു
മരിച്ചത് നേപ്പാൾ സ്വദേശികൾ
Top
More