Advertisement

കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പ്; നിർണായക വിവരങ്ങൾ ട്വന്റിഫോറിന്

October 11, 2019
1 minute Read

കൂടത്തായി കൂട്ടക്കൊലപാതകക്കേസിൽ തെളിവെടുപ്പ് പുരോഗമിക്കുന്നു. മൂന്ന് മണിക്കൂറോളമാണ് പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പ് നടത്തിയത്. പൊന്നാമറ്റത്തെ വീടിനകത്തുവച്ച് നടത്തിയ ചോദ്യം ചെയ്യലിൽ നിർണായക വിവരങ്ങളാണ് ജോളി നൽകിയത്. നിലവിൽ ജോളിയെ മഞ്ചാടിയിൽ മാത്യുവിന്റെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയാണ്.

സയനൈഡ് സൂക്ഷിച്ചിരുന്ന മൂന്ന് ഡപ്പികളാണ് പൊന്നാമറ്റത്തെ വീട്ടിൽ നിന്നും കണ്ടെടുത്തത്. രണ്ട് തവണ മാത്യു ജോളിക്ക് സയനൈഡ് എത്തിച്ചുകൊടുത്തു. ഈ സയനൈഡ് മുഴുവൻ ഉപയോഗിച്ചു എന്നാണ് ജോളിയുടെ മൊഴി. മൂന്ന് ഡയറിയും പൊന്നാമറ്റത്തെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

Read Also : കൂടത്തായി കൊലപാതകം; സയനൈഡ് കുപ്പികൾ മാലിന്യക്കുഴികളിലെന്ന് ജോളി

ജോളിയുടെ ആദ്യ ഭർത്താവായ റോയിക്ക് ഭക്ഷണത്തിലാണ് വിഷം നൽകിയത്. ബെഡ്‌റൂമിൽ വച്ചായിരുന്നു ഭക്ഷണം നൽകിയത്. ടോമിന് ഭക്ഷണം വിളംബിയത് ഡൈനിംഗ് ടേബിളിൽ
ആണ്. സയനൈഡ് ചേർത്ത ആട്ടിൻസൂപ്പ് നൽകിയാണ് അന്നമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.  രണ്ടാം ഉദ്യമത്തിലാണ് ജോളി ലക്ഷ്യം കൈവരിച്ചത്.  സിലിയെ ഗുളികയിൽ സയനൈഡ് പുരട്ടി നൽകിയാണ് കൊലപ്പെടുത്തിയത്.

അതേസമയം, കേസുമായി ബന്ധപ്പെട്ട് മകൻ റോമോയുടേയും റോയിയുടെ സഹോദരി റെഞ്ചിയുടേയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി. ഇന്നലെ രാത്രി ക്രൈംബ്രാഞ്ച് വൈക്കത്തെത്തിയാണ് മൊഴിയെടുത്തത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top