Advertisement

കൂടത്തായി കൊലപാതകം; സയനൈഡ് കുപ്പികൾ മാലിന്യക്കുഴികളിലെന്ന് ജോളി

October 11, 2019
Google News 1 minute Read

കൂടത്തായി കൊലപാതക കേസ് പ്രതി ജോളിയയെും കൂട്ടുപത്രികളായ പ്രജു കുമാർ, മാത്യു എന്നിവരെയും പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് പുരോഗമിക്കുന്നു. ശേഷിക്കുന്ന സയനൈഡ് കണ്ടെത്താനാണ് ശ്രമം. സയനൈഡ് കുപ്പികൾ മാലിന്യക്കുഴിയിലുണ്ടെന്ന് ജോളി പറഞ്ഞു. പൊലീസ് പരിശോധന തുടരുകയാണ്.

സയനൈഡ് കുപ്പികൾ വീട്ടിൽ സുക്ഷിച്ചെന്നും കുപ്പികൾ മാലിന്യക്കുഴിയിൽ ഉണ്ടെന്നും ജോളി പൊലീസിനോട് പറഞ്ഞു. വീടിന്റെ പിന്നിലെ മാലിന്യക്കുഴിയിലാണ് സയനൈഡ് ഉപേക്ഷിച്ചിരിക്കുന്നത്. കുപ്പി കണ്ടെത്തുന്നത് കേസിൽ നിർണായകമാകും. പരമാവധി ശാസ്ത്രീയ തെളിവുകൾ കണ്ടെത്തുകയെന്നതാണ് തെളിവെടുപ്പിന്റെ ലക്ഷ്യം. അതേസമയം, ജോളിയുടെ മൊബൈൽ ഫോണുകൾ മകൻ റോമോ പൊലീസിന് കൈമാറി.

Read Also : നാല് പേർക്ക് സയനെെഡ്, അന്നമ്മക്ക് കീടനാശിനി: സമ്മതിച്ച് ജോളി

അറസ്റ്റ് ചെയ്തില്ലായിരുന്നെങ്കിൽ താൻ കൂടുതൽ കൊലപാതകങ്ങൾ നടത്തിയേനെ എന്ന് ജോളി സമ്മതിച്ചിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് ജോളി കുറ്റ സമ്മതം നടത്തിയത്. കൂടത്തായി കൊലക്കേസ് പ്രതി ജോളി നാല് പേരെ കൊന്നത് സയനൈഡ് നൽകിയാണെന്നും മൊഴി നൽകി. അന്നമ്മക്ക് കീടനാശിനി നൽകിയാണ് കൊന്നത്. സിലിയുടെ മകൾക്ക് സയനൈഡ് നൽകിയത് ഓർമയില്ലെന്നും ജോളി പൊലിസിനോട് പറഞ്ഞിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here