Advertisement

തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകുന്ന ഉത്തരവുകൾ നടപ്പാക്കിയില്ലെങ്കിൽ കൊച്ചി നഗരസഭ പിരിച്ചുവിടുമെന്ന് ഹൈക്കോടതി

October 11, 2019
Google News 0 minutes Read

കോടതി വിധി നടപ്പാക്കിയില്ലെങ്കിൽ കൊച്ചി നഗരസഭയെ പിരിച്ചുവിടേണ്ടി വരുമെന്ന് ഹൈക്കോടതി. തെരുവ് കച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകുന്നത് സംബന്ധിച്ച ഉത്തരവുകൾ നഗരസഭ നടപ്പാക്കിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ പരാമർശം.

2014 ലെ വഴിയോര കച്ചവട നിയമ പ്രകാരമുള്ള അവകാശങ്ങൾ നിഷേധിക്കുന്നതായി ചൂണ്ടികാട്ടി കൊച്ചി പനമ്പിള്ളി നഗറിലെ 12 തെരുവുകച്ചവടക്കാർ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. നഗരവികസനത്തിന്റെ പേരിൽ ഒഴിപ്പിക്കപ്പെടുന്ന തെരുവുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള നിയമം കൂടാതെ കോടതി ഉത്തരവുകളുമുണ്ട്.

എന്നാൽ, കൊച്ചി പനമ്പിള്ളി നഗറിലെ തെരുവുകച്ചവടക്കാർക്ക് പ്രത്യേകം സ്ഥലം നൽകുന്നത് സംബന്ധിച്ച ഉത്തരവുകൾ നഗരസഭ നടപ്പാക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് നടപ്പിലാക്കാൻ കൊച്ചി കോർപറേഷൻ തയാറാകുന്നില്ലെന്നായിരുന്നു ഹർജിക്കാരുടെയും വാദം. കേന്ദ്ര നിയമപ്രകാരം രൂപീകരിച്ച നഗരകച്ചവട സമിതി കൊച്ചി കോർപറേഷനിലുണ്ടങ്കിലും അതിൻറെ പ്രവർത്തനം നിർജീവമാണെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.

നഗരകച്ചവട സമിതി സർവേ നടത്തി തെരുവോര കച്ചവടക്കാരുടെ പട്ടിക തയാറാക്കിയെങ്കിലും അത് നഗരസഭ കൗൺസിൽ അംഗീകരിച്ചില്ലന്നുമായിരുന്നു ഹർജിക്കാരുടെ വാദം. തുടർന്നാണ് ഉത്തരവുകൾ നടപ്പാക്കാത്തത് നഗരസഭയുടെ ദാർഷ്ട്യമാണന്ന് കോടതി വിമർശിച്ചത് . ബുധനാഴ്ച്ചക്കകം നഗരസഭ സത്യവാങ്മൂലം നൽകിയില്ലെങ്കിൽ നഗരസഭ പിരിച്ചുവിടാൻ സർക്കാരിന് നിർദേശം നൽകുമെന്നും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് മുന്നറിയിപ്പ് നൽകി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here