ആൽഫൈൻ ഉൾപ്പെടെ ആറ് പേരെയും കൊലപ്പെടുത്തിയത് താനെന്ന് ജോളി

കൂടത്തായി കൊലപാതക പരമ്പരയിൽ എല്ലാ കൊലപാതകത്തിന്റെയും ഉത്തരവാദി താനെന്ന് ജോളി. ഷാജുവിന്റെ മകൾ ആൽഫൈനെയും കൊന്നത് ജോളി തന്നെയെന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു.
കളിഞ്ഞ ദിവസങ്ങളിലെ ചോദ്യം ചെയ്യലിൽ ആൽഫൈനെ കൊന്നത് താനല്ല എന്ന നിലപാടിലായിരുന്നു ജോളി. കൂടത്തായിലെ പൊന്നാമറ്റം വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോഴും ആൽഫൈന്റെ മരണത്തിൽ തനിക്ക് പങ്കില്ലെന്നായിരുന്നു ജോളി നിലപാടെടുത്തിരുന്നത്. എന്നാൽ തെളിവെടുപ്പിനു ശേഷമുള്ള മനശാസ്ത്രപരമായ ചോദ്യം ചെയ്യലിലാണ് കുട്ടിയെ കൊലപ്പെടുത്തിയതും താൻ തന്നെയാണെന്ന് ജോളി കുറ്റ സമ്മതം നടത്തിയത്.
ആൽഫൈന്റെ കൊലപാതകത്തിലേക്ക് നയിച്ച കാരണം എന്തായിരുന്നു എന്ന ചോദ്യത്തിന് ജോളി ഉത്തരം നൽകിയില്ല. മറ്റു കൊലപാതകങ്ങളുടെ ഉദ്ദേശ്യം ലക്ഷ്യം പറയാൻ ജോളി തയാറായെങ്കിലും കുട്ടിയുടെ കൊലപാതകം സംബന്ധിച്ച ചോദ്യങ്ങൾക്ക് ജോളി ഉത്തരം പറയാൻ തയാറാകുന്നില്ല.
അതേസമയം, തെളിവെടുപ്പിനിടെ സയനൈഡ് ലഭിച്ചു എന്നത് സംബന്ധിച്ച കാര്യത്തിൽ പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മാത്രമല്ല, സയനൈഡ് മുൻപ് തന്നെ നശിപ്പിച്ചു എന്ന് അന്വേഷണ സംഘത്തിന് ജോളി മൊഴി നൽകിയിരുന്നു.
ഇന്നലെ നടന്ന ചോദ്യം ചെയ്യലിലും കുട്ടിയുടെ കൊലപാതകം സംബന്ധിച്ച ചോദ്യത്തിലാണ് ജോളി പൊട്ടിക്കരഞ്ഞത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here