കൂടത്തായ് കേസിൽ വിചാരണ നടപടികൾ ഓഗസ്റ്റിൽ തുടരും

koodathayi case trial august

കൂടത്തായ് കൊലപാതക കേസിൽ വിചാരണ നടപടികൾ ഓഗസ്റ്റിൽ തുടരും. കേസുകൾ പരിഗണിക്കുന്നത് ഓഗസ്റ്റ് 11ലേക്കാണ് മാറ്റിയിരിക്കുന്നത്. റോയ് തോമസ്, സിലി വധക്കേസുകളിൽ പ്രാരംഭവാദം കേൾക്കും.

കൂടത്തായ് പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണമാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിച്ചത്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാൻ റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയിൽ മാത്യു, സിലി, സിലിയുടെ മകൾ രണ്ടര വയസുകാരി ആൽഫൈൻ എന്നിവരാണ് കൊല്ലപ്പെട്ടത്.

Read Also:മൂവാറ്റുപുഴ ആക്രമണം: ആക്രമണ ലക്ഷ്യം കൊലപാതകം തന്നെയെന്ന് അഖിലിന്റ ബന്ധു അരുൺ; ഒരാൾ കസ്റ്റഡിയിൽ

2011ൽ സയനൈഡ് ഉള്ളിൽച്ചെന്ന് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേൽനോട്ടത്തിൽ ആറ് അന്വേഷണസംഘങ്ങൾ രൂപീകരിച്ച് മറ്റ് കൊലപാതകക്കേസുകളിൽ കൂടി കുറ്റപത്രം സമർപ്പിച്ചു. 2016 ജനുവരി 11ന് കൊല്ലപ്പെട്ട സിലി വധക്കേസിലാണ് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് പി. രാഗിണിക്ക് മുമ്പാകെ പ്രാഥമിക വിചാരണ നടപടി ആരംഭിക്കുന്നത്. എംസ് മാത്യു. പ്രജികുമാർ, മനോജ് എന്നിവരാണ് മറ്റു പ്രതികൾ. സ്‌പെഷൽ പ്രോസിക്യൂട്ടറായി എൻകെ ഉണ്ണിക്കൃഷ്ണൻ കേസിൽ ഹാജരാകും.

Story Highlights- koodathayi case

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top