മൂവാറ്റുപുഴ ആക്രമണം: ആക്രമണ ലക്ഷ്യം കൊലപാതകം തന്നെയെന്ന് അഖിലിന്റ ബന്ധു അരുൺ; ഒരാൾ കസ്റ്റഡിയിൽ

മൂവാറ്റുപുഴ ആക്രമണവുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിൽ. അഖിലിനെ വെട്ടാൻ അക്രമിയുടെ കൂടെയുണ്ടായിരുന്ന ആളാണ് പിടിയിലായത്. അതേസമയം, അഖിലിനെ വെട്ടിയത് കൊലപ്പെടുത്താൻ വേണ്ടിയായിരുന്നെന്ന് അഖിലിന്റ ബന്ധു അരുൺ പറഞ്ഞു. തടയാൻ ചെന്നപ്പോൾ തനിക്കും വെട്ടേറ്റു. ദുരഭിമാനമാണ് കൊലപാത ശ്രമത്തിന് കാരണമെന്നും അഖിൽ പറയുന്നു.
ആക്രമണത്തെ കുറിച്ച് അരുൺ പറയുന്നതിങ്ങനെ-‘അഞ്ച് മണി കഴിഞ്ഞിരുന്നുവെന്ന് തോന്നു..സമയം കൃത്യമായി ഓർമയില്ല…ഫുഡ് വാങ്ങാൻ അവനെ വിളിച്ചുകൊണ്ട് പോയതാ…മാസ്‌ക് ഇല്ലാതിരുന്നത് കൊണ്ട് മെഡിക്കൽ സ്‌റ്റോറിൽ മാസ്‌ക് വാങ്ങാൻ നിർത്തി. ഇങ്ങവന്നേടാ എന്ന് പറഞ്ഞാണ് വിളിച്ചത്. കൂട്ടുകാരാണെന്നാ വിചാരിച്ചിരുന്നേ..അവർ റോഡ് ക്രോസ് ചെയ്ത് വന്ന് തലയ്ക്ക് വെട്ടി…കയിലും വെട്ടി…ഓടാൻ ശ്രമിച്ചപ്പോൾ പുറത്തും വെട്ടി…രണ്ട് കയിലും വാളായിരുന്നു…ഞാൻ ചെന്നപ്പോഴേക്കും അവർ കുറച്ചൊക്കെ മാറിയിരുന്നു. എന്റെ കയിൽ ഹെൽമെറ്റ് ഉള്ളതുകൊണ്ട് കുറച്ച് വെട്ടൊക്കെ തടഞ്ഞു…ഓടിമാറുകയെ എന്റെ മുന്നിൽ വഴിയുണ്ടായിരുന്നുള്ളു..എന്റെ കയ്ക്കും വെട്ടേറ്റു…തുടർന്ന് അവർ പോയതിനെ തുടർന്ന് ഞാൻ തന്നെ എത്തി അഖിലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.’
Read Also : മൂവാറ്റുപുഴയിൽ യുവാവിനെ കാമുകിയുടെ സഹോദരൻ വെട്ടിവീഴ്ത്തി; ദുരഭിമാന വധശ്രമമെന്ന് പൊലീസ്
വെട്ടിയ ആളെ നേരത്തെ കണ്ടിട്ടില്ല. ഇവരുമായി നേരത്തെ പ്രശ്‌നമുണ്ടെന്ന് അഖിൽ പറഞ്ഞിരുന്നുവെന്നും സുഹൃത്ത് പറഞ്ഞു. ലോക്ക്ഡൗൺ ആയിരുന്നതുകൊണ്ട് സമീപത്ത് ആരും തന്നെ ഉണ്ടായിരുന്നില്ലെന്നും സുഹൃത്ത് പറഞ്ഞു.
അഖിലിനെ വെട്ടിയത് കാമുകിയുടെ സഹോദരനാണ്. മൂവാറ്റുപുഴ പണ്ടരിമല സ്വദേശി അഖിലിനാണ് കഴുത്തിനു വെട്ടേറ്റത്. പെൺകുട്ടിയുടെ സഹോദരൻ ബേസിൽ എൽദോസാണ് ഇയാളെ വെട്ടിയത്. ഇയാൾ ഒളിവിലാണ്. അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. 19 വയസ്സുകാരനായ അഖിൽ ബേസിലിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നു. അഖിലിന്റെ കഴുത്തിനും കൈക്കുമാണ് ബേസിൽ വടിവാളു കൊണ്ട് വെട്ടിയത്. അഖിൽ ഇന്നലെ മാസ്‌ക് വാങ്ങാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ബേസിൽ വടിവാളുമായി ആക്രമിക്കാൻ വരുന്നുണ്ടെന്ന വിവരം കാമുകി തന്നെ അഖിലിനെ അറിയിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ആക്രമണം ഉണ്ടാവുമെന്ന് അഖിൽ കരുതിയിരുന്നില്ല.
മറ്റൊരു മതത്തിൽ പെട്ടയാൾ സഹോദരിയെ പ്രണയിക്കുന്നു എന്ന കാരണം കൊണ്ടാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തുക എന്നത് തന്നെയായിരുന്നു ബേസിലിന്റെ ലക്ഷ്യം. ദുരഭിമാന വധശ്രമമായിരുന്നു. മുൻപ് ബേസിൽ പലതവണ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് ബേസിലിനു വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
Story Highlights- muvattupuzha murder attempt more details revealed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here