മൂവാറ്റുപുഴയിൽ യുവാവിനെ കാമുകിയുടെ സഹോദരൻ വെട്ടിവീഴ്ത്തി; ദുരഭിമാന വധശ്രമമെന്ന് പൊലീസ്

എറണാകുളം മൂവാറ്റുപുഴയിൽ യുവാവിനെ കാമുകിയുടെ സഹോദരൻ വെട്ടിവീഴ്ത്തി. മൂവാറ്റുപുഴ പണ്ടരിമല സ്വദേശി അഖിലിനാണ് കഴുത്തിനു വെട്ടേറ്റത്. പെൺകുട്ടിയുടെ സഹോദരൻ ബേസിൽ എൽദോസാണ് ഇയാളെ വെട്ടിയത്. ഇയാൾ ഒളിവിലാണ്. അഖിൽ കോട്ടയം മെഡിക്കൽ കോളജിൽ ഗുരുതാവസ്ഥയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. 19 വയസ്സുകാരനായ അഖിൽ ബേസിലിൻ്റെ സഹോദരിയുമായി പ്രണയത്തിലായിരുന്നു. അഖിലിൻ്റെ കഴുത്തിനും കൈക്കുമാണ് ബേസിൽ വടിവാളു കൊണ്ട് വെട്ടിയത്. അഖിൽ ഇന്നലെ മാസ്ക് വാങ്ങാനായി പുറത്തിറങ്ങിയപ്പോഴായിരുന്നു ആക്രമണം. ബേസിൽ വടിവാളുമായി ആക്രമിക്കാൻ വരുന്നുണ്ടെന്ന വിവരം കാമുകി തന്നെ അഖിലിനെ അറിയിച്ചിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ആക്രമണം ഉണ്ടാവുമെന്ന് അഖിൽ കരുതിയിരുന്നില്ല.
മറ്റൊരു മതത്തിൽ പെട്ടയാൾ സഹോദരിയെ പ്രണയിക്കുന്നു എന്ന കാരണം കൊണ്ടാണ് ബേസിൽ അഖിലിനെ വെട്ടിയതെന്ന് പൊലീസ് പറയുന്നു. കൊലപ്പെടുത്തുക എന്നത് തന്നെയായിരുന്നു ബേസിലിൻ്റെ ലക്ഷ്യം. ദുരഭിമാന വധശ്രമമായിരുന്നു. മുൻപ് ബേസിൽ പലതവണ അഖിലിനെ ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് ബേസിലിനു വേണ്ടിയുള്ള തെരച്ചിൽ ആരംഭിച്ചു.
Story Highlights: youth attacked by girlfriends brother
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here