വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ അനുമതി വേണം; കോടതിയിൽ അപേക്ഷ നൽകി ജോളി

വീട്ടിൽ ക്വാറന്റീനിൽ കഴിയാൻ അനുമതി ആവശ്യപ്പെട്ട് കൂടത്തായി കൊലപാതക പരമ്പരയിലെ ഒന്നാം പ്രതി ജോളി കോടതിയിൽ അപേക്ഷ നൽകി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്.
കൊവിഡ് പശ്ചാത്തലത്തിൽ വിചാരണ തടവുകാർക്ക് അനുവദിച്ച ജാമ്യത്തിന് തനിക്കും അർഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജോളി കോടതിയിൽ അപേക്ഷ നൽകിയത്. വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ താത്പര്യമുള്ള വിചാരണ തടവുകാർക്ക് അപേക്ഷ നൽകാമെന്ന് കഴിഞ്ഞ ദിവസം ജയിൽ അധികൃതർ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ജോളി കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. എന്നാൽ ജോളിയുടെ അപേക്ഷയിൽ പ്രോസിക്യൂഷൻ ശക്തമായ എതിർപ്പ് അറിയിച്ചിട്ടുണ്ട്. ആറ് കൊലപാതക കേസിൽ പ്രതിയായ ജോളിക്ക് വീട്ടിൽ നിരീക്ഷണത്തിൽ പോവാനുള്ള അനുവാദം നൽകരുതെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.
read also: കൂടത്തായി; ജോളിയുടെ ജാമ്യാപേക്ഷ തള്ളി
അതേസമയം കൂടത്തായി കൊലപാതക പരമ്പരയിലെ ആറ് കേസുകളിലെയും കുറ്റപത്രവും രേഖകളും തൊണ്ടി മുതലും കോടതിയിൽ എത്തിച്ചെങ്കിലും ലോക്ക് ഡൗൺ ആയതിനാൽ തുടർ നടപടികൾക്ക് തടസം നേരിട്ടിരുന്നു. സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് നടപടികൾ വേഗത്തിലാക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
story highlights- jolly joseph, koodathayi murder case, home quarantine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here