കൂടത്തായി; ജോളിയുടെ ജാമ്യാപേക്ഷ തള്ളി

കൂടത്തായി കൊലപാതക പരമ്പര കേസിൽ ജോളിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ വിചാരണ വൈകുന്നുവെന്നത് ജാമ്യം നൽകാനുള്ള കാരണമല്ലെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി നടപടി.

വിചാരണ വൈകുന്നുവെന്ന വാദമായിരുന്നു ജാമ്യത്തിനായി ജോളി ഉന്നയിച്ചിരുന്നത്. ജോളിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ പര്യാപ്തമാണെന്ന് കോടതി വിലയിരുത്തി. ജസ്റ്റിസ് ഹരിലാൽ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് ജാമ്യാപേക്ഷ തള്ളിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top