മാനനഷ്ടക്കേസ്; രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ അഹമ്മദാബാദ് കോടതി ഫയലിൽ സ്വീകരിച്ചു

ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കൊലയാളി എന്ന് വിളിച്ചതിനെതിരായ കേസിൽ രാഹുൽ ഗാന്ധിയുടെ ജാമ്യാപേക്ഷ അഹമ്മദാബാദ് കോടതി ഫയലിൽ സ്വീകരിച്ചു.
അമിത് ഷാ ഡയറക്ടർ ആയിരുന്ന അഹമ്മദാബാദ് ബാങ്കിൽ നോട്ട് നിരോധന സമയത്ത് വൻ അഴിമതി നടന്നെന്ന രാഹുലിന്റെ പ്രസ്താവനക്കെതിരായ മാനനഷ്ടക്കേസ് കോടതിയുടെ പരിഗണനയിലാണ്.
Read Also : സുശീൽ കുമാർ മോദി നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം
നേരത്തെ ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദി നൽകിയ മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് ജാമ്യം ലഭിച്ചിരുന്നു. പട്‌ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ എല്ലാ കള്ളന്മാരുടെ പേരിലും മോദിയുണ്ട് എന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനെതിരെയാണ് സമാന പേരുകാരനായ സുശീൽ കുമാർ മോദി മാനനഷ്ടക്കേസ് നൽകിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here