Advertisement

‘രാജ്യത്തോടൊപ്പം’; തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ സര്‍വകലാശാല

May 15, 2025
Google News 3 minutes Read
Jamia Millia Islamia Suspends Agreements With Turkey

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് പിന്നാലെ തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയും. അടുത്തിടെയുണ്ടായ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തില്‍ തുര്‍ക്കി പാകിസ്താന് നല്‍കിയ പിന്തുണ കണക്കിലെടുത്താണ് സര്‍വകലാശാലയുടെ സുപ്രധാന തീരുമാനം. തുര്‍ക്കിയുമായുള്ള സഹകരണം അവസാനിപ്പിക്കുകയാണെന്നും തങ്ങള്‍ രാജ്യത്തിനൊപ്പം നിലകൊള്ളുന്നുവെന്നും ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാല വ്യക്തമാക്കി. (Jamia Millia Islamia Suspends Agreements With Turkey)

സര്‍വകലാശാലയിലെ പിആര്‍ഒ സൈമ സയീദാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയിലൂടെ അറിയിച്ചിരിക്കുന്നത്. തുര്‍ക്കിയിലെ മലത്യ സര്‍വകലാശാലയുമായുള്ള സഹകരണം അവസാനിപ്പിക്കുന്നതായി ഇന്ന് ജെഎന്‍യുവും വ്യക്തമാക്കിയിരുന്നു. പാകിസ്താന്‍ നയങ്ങളെ പരസ്യമായി പിന്തുണച്ചവരാണ് തുര്‍ക്കി എന്നത് അവഗണിക്കാനാകാത്ത കാര്യമാണെന്നും അതിനാലാണ് ഇത്തരമൊരു തീരുമാനമെടുക്കുന്നതെന്നും ജെഎന്‍യു വൈസ് ചാന്‍സലര്‍ ശാന്ചിശ്രീ ധൂലിപുലി പണ്ഡിറ്റ് പ്രതികരിച്ചു. സര്‍വകലാശാലകള്‍ തുര്‍ക്കിയുമായി 2028 വരെ സഹകരിക്കുമെന്നായിരുന്നു ധാരണ.

Read Also: മെക്‌സിക്കന്‍ ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സര്‍ ലൈവിനിടെ വെടിയേറ്റ് മരിച്ചു; പൊതുവിടത്തിലെത്തുന്ന സ്ത്രീകള്‍ക്കെതിരെ മെക്‌സികോയില്‍ ആക്രമണം വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

തുര്‍ക്കിക്കെതിരെ ഇന്ത്യയില്‍ ജനവികാരം ശക്തമാകുകയാണ്. ഇന്ത്യക്കാര്‍ തുര്‍ക്കിയിലേക്കുള്ള വിനോദസഞ്ചാരം വേണ്ടെന്നുവയ്ക്കുകയും മുന്‍കൂട്ടി ബുക്ക് ചെയ്ത ട്രിപ്പുകള്‍ ക്യാന്‍സല്‍ ചെയ്യുകയും ചെയ്തു. മേക്ക് മൈ ട്രിപ്പില്‍ തുര്‍ക്കിയിലേക്കുള്ള യാത്ര റദ്ദാക്കലുകള്‍ 250% വര്‍ദ്ധനവ് രേഖപ്പെടുത്തി. തുര്‍ക്കി, അസര്‍ബൈജാന്‍, ചൈന എന്നിവിടങ്ങളിലേക്കുള്ള ഫ്‌ലൈറ്റ്, ഹോട്ടല്‍ ബുക്കിംഗുകള്‍ താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് ട്രാവല്‍ ബുക്കിംഗ് സൈറ്റായ ഇക്‌സിഗോ ‘എക്‌സി’ല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Story Highlights : Jamia Millia Islamia Suspends Agreements With Turkey

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here