Advertisement

ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും സ്മാര്‍ട്ട് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്

October 12, 2019
Google News 1 minute Read

ഫ്‌ളിപ്കാര്‍ട്ടിന്റെയും ആമസോണിന്റെയും സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് സെയില്‍ ആരംഭിച്ചു. ഫ്‌ളി
പ്കാര്‍ട്ടില്‍ എല്ലാവര്‍ക്കുമായി വില്‍പ്പന ആരംഭിച്ചുവെങ്കിലും ആമസോണില്‍ നിലവില്‍ പ്രൈം മെമ്പേഴ്‌സിനു മാത്രമേ വന്‍ ഡിസ്‌കൗണ്ടില്‍ സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കൂ. ഇന്ന് രാത്രി 12 ഓടെ (ശനി) എല്ലാവര്‍ക്കും ഡിസ്‌കൗണ്ടില്‍ വാങ്ങാനാവുന്ന വിധം വെബ്‌സൈറ്റ് തുറക്കും.

16 വരെയാണ് ഫ്‌ളിപ്കാര്‍ട്ടിന്റെ ഡിസ്‌കൗണ്ട് സെയില്‍. 17 വരെയാണ് ആമസോണിന്റെ ഡിസ്‌കൗണ്ട് സെയില്‍. മൊബൈല്‍ ഫോണുകള്‍ക്കും ലാപ്‌ടോപ്പിനും ടെലിവിഷനുമാണ് ഫ്‌ളിപ്കാര്‍ട്ടിലും ആമസോണിലും കൂടുതല്‍ ഡിസ്‌കൗണ്ട് അനുവദിച്ചിരിക്കുന്നത്. ഫ്‌ളിപ്കാര്‍ട്ടിലെ ബിഗ് ദിപാവലി സെയില്‍സില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയാല്‍ 10 ശതമാനം അധിക ഡിസ്‌കൗണ്ട് ലഭിക്കും. ഇഎംഐ സൗകര്യവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഫ്‌ളിപ്കാര്‍ട്ടില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ ഓഫറുകള്‍

ആപ്പിള്‍ ഐഫോണ്‍ 7
29,900 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ സെവന്‍ 26,999 രൂപയ്ക്കാണ് ഫ്‌ളിപ്കാര്‍ട്ടില്‍ വില്‍പ്പന നടത്തുന്നത്. ഇതോടൊപ്പം ഐഫോണിന്റെ പഴയഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുകയാണെങ്കില്‍ മോഡലുകള്‍ക്ക് അനുസരിച്ച് 11,900 രൂപയുടെ വരെ ഡിസ്‌കൗണ്ടുകളും നല്‍കുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിയാല്‍ 10 ശതമാനം ഡിസ്‌കൗണ്ടുകൂടി നല്‍കുന്നുണ്ട്.

റെഡ്മി നോട്ട് 7 എസ്
13,999 രൂപയുടെ ഷവോമി റെഡ്മി 7 എസ് 9,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. പഴയ ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്താണ് റെഡ്മി നോട്ട് 7 വാങ്ങുന്നതെങ്കില്‍ മോഡല്‍ അനുസരിച്ച് 9,500 രൂപയുടെ വരെ ഡിസ്‌കൗണ്ട് നല്‍കുന്നുണ്ട്.

വിവോ സെഡ് 1 പ്രോ
15,990 രൂപയുടെ ഫഌപ്കാര്‍ട്ട് വിവോ സെഡ് 1 പ്രോ 12,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. ആക്‌സിസ് ബാങ്കിന്റെയും ഐസിഐസിഐ ബാങ്കിന്റെയും ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഫോണ്‍ വാങ്ങുന്നതെങ്കില്‍ 10 ശതമാനം അഡീഷണല്‍ ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുണ്ട്.

ഗൂഗിള്‍ പിക്‌സല്‍ 3എ, പിക്‌സല്‍ 3എ എക്‌സ്എല്‍
ഗൂഗിള്‍ പിക്‌സല്‍ 3എ സീരിസുകള്‍ക്ക് വന്‍ ഡിസ്‌കൗണ്ടാണ് നല്‍കുന്നത്. 39,999 രൂപയുടെ 64 ജിബി ഫോണ്‍ 29,999 രൂപയ്ക്ക് ലഭിക്കും. പഴയ സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് ചെയ്യുന്നതുവഴി മോഡലുകള്‍ക്ക് അനുസരിച്ച് 14,000 രൂപയുടെ വരെ ഡിസ്‌കൗണ്ട് ലഭിക്കും. 44,999 രൂപയുടെ ഗൂഗിള്‍ പിക്‌സല്‍ 3എ എസ്‌ക് എല്‍ 64 ജിബി മോഡല്‍ 34,999 രൂപയ്ക്ക് ലഭിക്കും.

Read More: വീണ്ടും വന്‍ ഓഫറുകളുമായി ആമസോണും ഫ്‌ളിപ്കാര്‍ട്ടും; ഒന്നുശ്രദ്ധിച്ചാല്‍ ഇരട്ടി ലാഭം

റെഡ്മി കെ20, റെഡ്മി കെ20 പ്രോ
ഷവോമിയുടെ റെഡ്മി കെ20 പ്രോ സീരിയസ് ഫോണുകള്‍ക്കും വന്‍ വിലക്കുറവാണ് ഫ്‌ളിപ്കാര്‍ട്ട് അവതരിപ്പിച്ചിരിക്കുന്നത്. 22,999 രൂപയുടെ റെഡ്മി കെ20 19,999 രൂപയ്ക്കും 28,999 രൂപയുടെ റെഡ്മി കെ20 പ്രോ 24,999 രൂപയ്ക്കുമാണ് വില്‍ക്കുന്നത്.

വിവോ സെഡ്1 എക്‌സ്
19,990 രൂപയുടെ വിവോ സെഡ്1 എക്‌സ് 16,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. മൂന്ന് റിയര്‍ ക്യാമറകളുള്ള ഈ ഫോണിന് എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്.

സാംസങ് ഗാലക്‌സി എ50
21,000 രൂപയുടെ സാംസങ് ഗാലക്‌സി എ50 ക്ക് 16,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. മൂന്നി റിയര്‍ ക്യാമറകളും ഫോണിനുണ്ട്.

സാംസങ് ഗാലക്‌സി എസ്9
29,999 രൂപയ്ക്കാണ് സാംസങ് ഗാലക്‌സി എസ് 9 വില്‍ക്കുന്നത്. എക്‌സ്‌ചേഞ്ച് ഓഫറും അനുവദിക്കുന്നുണ്ട്.

ഒപ്പോ എഫ്11 പ്രോ
29,990 രൂപയുടെ ഒപ്പോ എഫ്11 പ്രോ 19,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതോടൊപ്പം വന്‍ വിലക്കുറവാണ് മറ്റ് ഇലക്ട്രോണിക് സാധനങ്ങള്‍ക്കും  ഫ്‌ളിപ്കാര്‍ട്ടില്‍ നല്‍കുന്നത്.

ആമസോണിലെ ഓഫറുകള്‍

ആമസോണില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 40 ശതമാനം വരെ ഓഫറാണ് ആമസോണ്‍ നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫ്രീ സ്‌ക്രീന്‍ റീപ്ലേയ്‌സ്‌മെന്റ്, എക്‌സ്‌ചേഞ്ച് ഓഫറുകള്‍, ഇഎംഐ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. പ്രമുഖ ബ്രാന്‍ഡുകളായ ആപ്പിള്‍, ഷവോമി, വണ്‍പ്ലസ്, സാംസങ്, വിവോ, ഹോണര്‍ എന്നിവയ്ക്ക് വന്‍ ഓഫറുകളുണ്ട്. ആമസോണ്‍ ഫാഷന്‍ വിഭാഗത്തില്‍ 90 ശതമാനത്തോളം ഓഫറുണ്ട്.

ആപ്പിള്‍ ഐഫോണ്‍ എക്‌സ്ആര്‍
76,900 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ എക്‌സ്ആര്‍ (64 ജിബി) 44,999 രൂപയ്ക്ക് ലഭിക്കും.

വണ്‍പ്ലസ് 7, സെവന്‍ പ്രോ
32,999 രൂപയുടെ വണ്‍പ്ലസ് 7 (6ജിബി + 128 ജിബി) 29,999 രൂപയ്ക്ക് ലഭിക്കും. 48,999 രൂപയുടെ വണ്‍ പ്ലസ് സെവന്‍ പ്രോ 44,999 രൂപയ്ക്കും ലഭിക്കും.

സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ്
85,000 രൂപയുടെ സാംസങ് ഗാലക്‌സി നോട്ട് 10 പ്ലസ് 79,999 രൂപയ്ക്കും വിവോ വി17 പ്രോ 29,990 രൂപയ്ക്കും വാങ്ങാം. ഇത്തരത്തില്‍ നിരവധി ഓഫറുകളാണ് ടെലിവിഷനും മറ്റ് ഇലക്ട്രോണിക്‌സിനും ആമസോണ്‍ നല്‍കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here