Advertisement

ജി സുധാകരൻ സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് എം എം ഹസൻ

October 12, 2019
0 minutes Read

മന്ത്രി ജി സുധാകരൻ സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് കോൺഗ്രസ് നേതാവ് എം എം ഹസൻ. സുധാകരൻ നടത്തിയ പൂതന പരാമർശം ഷാനിമോൾക്കെതിരെയാണെന്ന് എല്ലാവർക്കും അറിയാമെന്നും ഹസൻ അരൂരിൽ പറഞ്ഞു.

പുരാണ കഥാപത്രങ്ങളുടെ പേരിലാണ് അരൂരിലെ തെരഞ്ഞെടുപ്പ് ചൂടിൽ ആരോപണ പ്രത്യാരോപണങ്ങൾ കൊഴുക്കുന്നത്. നേരത്തെ ജി സുധാകരൻ ആരുടേയും പേര് പറയാതെയാണ് പൂതന പരാമർശം നടത്തിയതെങ്കിൽ, സുധാകരന്റെ പേര് പറഞ്ഞാണ് എം എം ഹസൻ, കംസൻ പരാമർശം നടത്തിയിരിക്കുന്നത്. ജി സുധാകരൻ സ്ത്രീ വിരുദ്ധനും ക്രൂരനുമായ കംസനാണെന്ന് ഹസൻ തുറന്നടിച്ചു.

പാലായിൽ ഒരു കൈതച്ചക്ക വീണ് മുയൽ ചത്തത് ഈ ഉപതെരഞ്ഞെടുപ്പുകളിൽ ആവർത്തിക്കില്ലെന്നും ഹസൻ പറഞ്ഞു. ശബരിമല വിഷയത്തിലെ യുഡിഎഫ് നിലപാട് ആവർത്തിച്ച ഹസൻ, വിഷയത്തിൽ എൻഎസ്എസ് സ്വീകരിക്കുന്ന നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top