Advertisement

മലപ്പുറത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

October 12, 2019
Google News 0 minutes Read

മലപ്പുറം തേഞ്ഞിപ്പലം കോഹിനൂറിൽ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന് അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. മൊറയൂർ സ്വദേശി ലുക്ക്മാന്റെ ഭാര്യ അനീസയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം കൈ ഞരമ്പുകൾ മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഇവരെ ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവർ അപകടനില തരണം ചെയ്തു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മൂന്ന് മക്കളിൽ ഏറ്റവും ഇളയതായ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെയാണ് അനീസ കൊലപ്പെടുത്തിയത്. മൂന്നാമത്തെ പ്രസവത്തിന് ശേഷം ഇവർക്ക് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. തേഞ്ഞിപ്പലം പൊലീസും, മലപ്പുറത്ത് നിന്നുള്ള ഫൊറൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here