കൂടത്തായി; ഇലക്ഷന്‍ വന്നപ്പോള്‍ എടുത്തിട്ട ബോംബ്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കൂടത്തായി കൊലപാതക കേസില്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് നിര്‍ണായക തെളിവുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ അത് മറച്ചുവച്ചുവെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മറ്റ് വിഷയങ്ങള്‍ ചര്‍ച്ചയാകാതിരിക്കാനാണ് ഇപ്പോള്‍ കേസ് എടുത്ത് പുറത്തിട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു. കൂടത്തായി കൊലപാതക പരമ്പര കേരളത്തെ ഞെട്ടിച്ച കേസാണെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടേണ്ടതാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോറിന്റെ അഭിമുഖ പരിപാടിയായ ‘വാര്‍ത്താ വ്യക്തി’ യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ കേസിന്റെ മേജര്‍ ബ്രേക്ക് ത്രൂ ഉണ്ടായിട്ട് നാലഞ്ച് മാസമായി. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരാണ് ഇക്കാര്യം പറഞ്ഞത്. ഇലക്ഷന്‍ സമയത്ത് ഒരു ബോംബ് പൊട്ടിക്കുന്നതുപോലെ പൊട്ടിക്കുകയായിരുന്നു. ഇതു പറയുമ്പോഴും കൂടത്തായി കേസിന്റെ ഗൗരവം കുറച്ചുകാണുന്നില്ല. കൂടത്തായി കേസില്‍ പ്രതി സ്ഥാനത്ത് നില്‍ക്കുന്നു എന്നു പറയുന്ന ആളുകളെക്കുറിച്ച് അന്വേഷണം നടക്കണം. കേരളം കണ്ട ക്രൂരമായ കൊലപാതകമാണിതെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പള്ളി രാമചന്ദ്രനുമായുള്ള അഭിമുഖത്തിന്റെ പൂര്‍ണരൂപം ഇന്ന് വൈകുന്നേരം ആറു മണിക്ക് സംപ്രേഷണം ചെയ്യും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here