മോദിയുടെ സഹോദര പുത്രിയെ ഡൽഹിയിൽ കൊള്ളയടിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സഹോദര പുത്രിയെ കൊള്ളയടിച്ചു. ഡൽഹി സിവിൽ ലൈൻസിലുള്ള ഗുജറാത്തി സമാജ് ഭവന്റെ ഗേറ്റിന് സമീപത്തുവച്ചാണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേരാണ് ദമയന്തി ബെൻ മോദിയുടെ പഴ്‌സും മൊബൈൽ ഫോണും തട്ടിയെടുത്തത്.

അമൃത്സറിൽ നിന്ന് മടങ്ങുന്ന വഴി ഗുജറാത്തി സമാജ് ഭവനിൽ ദമയന്തി മുറിയെടുത്തിരുന്നു. അവിടേയ്ക്ക് പോകുന്ന വഴിയാണ് മോഷണം നടന്നത്. പഴ്‌സിൽ 56000 രൂപയും രണ്ട് മൊബൈൽ ഫോണുകളും ചില രേഖകളും ഉണ്ടായിരുന്നു. ഇന്ന് വൈകിട്ടോടെ അഹമ്മദാബാദിലേക്ക് മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ ടിക്കറ്റുകളും മറ്റ് രേഖകളും പഴ്‌സിലായിരുന്നതിനാൽ യാത്ര മാറ്റിവച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

അടുത്ത കാലത്തായി ഡൽഹിയിൽ മോഷണം വർധിച്ചിരിക്കുകയാണ്. മോഷണം തടയുന്നതിന്റെ ഭാഗമായി ലഫ്. ഗവർണറുടെ നിർദേശപ്രകാരം ഡൽഹി പൊലീസ് യുവ എന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More