Advertisement

ജമ്മു കശ്മീരിൽ 99 ശതമാനം നിയന്ത്രണങ്ങൾ നീക്കിയതായി സർക്കാർ

October 12, 2019
Google News 0 minutes Read

ജമ്മു കശ്മീരിൽ 99 ശതമാനം നിയന്ത്രണങ്ങൾ നീക്കിയതായി സർക്കാർ. തിങ്കളാഴ്ച മുതൽ പോസ്റ്റ് പെയ്ഡ് മൊബൈൽ സർവീസുകൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാന പ്രിൻസിപ്പൽ സെക്രട്ടറി രോഹിത് കൻസാൽ ആണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം, ഇന്റർനെറ്റ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ സമയമെടുക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി അറിയിച്ചു. ടൂറിസ്റ്റ് റിസോർട്ടുകൾക്കുള്ള ഇന്റർനെറ്റ് ഉടൻ പുനഃസ്ഥാപിക്കും. ഹോട്ടലുടമകളടക്കം ആശങ്ക അറിയിച്ചതിനെ തുടർന്നാണ് റിസോർട്ടുകളിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുന്നതെന്നും രോഹിത് കൻസാൽ പറഞ്ഞു.

ആഗസ്റ്റ് അവസാന വാരം ബാർസുലയേയും സൊനാവറിനേയും എക്സ്ചേഞ്ചുകളിലെ ഉപയോക്താക്കളുടെ ലാൻഡ് ലൈൻ പുനഃസ്ഥാപിച്ചിരുന്നു. സെപ്റ്റംബർ അഞ്ചിന് മാധ്യമ സ്ഥാപനങ്ങളുടേതടക്കമുള്ള 50,000ത്തോളം ബിഎസ്എൻഎൽ ലാൻഡ് ലൈനുകളും പുനഃസ്ഥാപിച്ചിരുന്നു. ജമ്മു കാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 പിൻവലിച്ചതിന് മുമ്പായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here