Advertisement

ആഗോളമാന്ദ്യം ഇന്ത്യയെ രൂക്ഷമായി ബാധിക്കും; നേപ്പാളും ബംഗ്ലാദേശും ഇന്ത്യയെക്കാൾ വളരും: മുന്നറിയിപ്പുമായി ലോകബാങ്ക്

October 13, 2019
Google News 1 minute Read

ആഗോളമാന്ദ്യം ഇന്ത്യയെ രൂക്ഷമായി ബാധിക്കുമെന്ന് ലോകബാങ്ക്. ഇത് ഇന്ത്യയുടെ വളർച്ച ഗണ്യമായി കുറയ്ക്കുമെന്നും ലോകബാങ്ക് വിശദീകരിച്ചു. പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ലോ​ക​ബാ​ങ്ക് സൗ​ത്ത് ഏ​ഷ്യ ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് ഹ​ൻ​സ് ടി​മ്മ​റാ​ണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന മു​ന്ന​റി​യി​പ്പു ന​ൽ​കി​യ​ത്. ഇന്ത്യയെക്കാൾ വേഗത്തിൽ ബം​ഗ്ലാ​ദേ​ശും നേ​പ്പാ​ളും വ​ള​രു​മെ​ന്നും അ​ദ്ദേ​ഹം വെളിപ്പെടുത്തി.

ഇപ്പോഴും ഇന്ത്യ തന്നെയാണ് വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥ. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ വളർച്ച മുന്നിൽ തന്നെയാണ്. മാന്ദ്യമുണ്ടെങ്കിൽ പോലും അതിൽ ഇടിവു വന്നിട്ടില്ല. എന്നാൽ ഇനി വരുന്ന മാന്ദ്യത്തിൽ ഇന്ത്യയുടെ വ​ള​ർ​ച്ച ഗ​ണ്യ​മാ​യി കു​റ​യും. അതേസമയം, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾ ഇന്ത്യയെക്കാൾ വളർച്ചാ നിരക്ക് കൈവരിക്കുമെന്നും ടിമ്മർ പരയുന്നു. അതേ സമയം പാകിസ്താൻ വളർച്ചയിൽ ഏറെ പിന്നിലായിരിക്കുമെന്നും അ​വ​രു​ടെ വ​ള​ർ​ച്ചാ​നി​ര​ക്ക് 2.4 ശ​ത​മാ​ന​ത്തി​ലേ​ക്കു താ​ഴാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സാമ്പത്തിക വർഷം ഇന്ത്യയുടെ വളർച്ചാ നിരക്ക് ഗണ്യമായി ഇടിഞ്ഞ് ആറുശതമാനം വരെ താഴുമെങ്കിലും 2021-ൽ ഇത് 6.9 ​ശ​ത​മാ​ന​ത്തി​ലേക്ക് വളർച്ച പ്രാപിക്കുമെന്ന് ലോ​ക​ബാ​ങ്കി​ന്‍റെ സൗ​ത്ത് ഏ​ഷ്യാ ഇ​ക്ക​ണോ​മി​ക് ഫോ​ക്ക​സി​ന്‍റെ പു​തി​യ പ​തി​പ്പി​ൽ പ​റ​യു​ന്നു. 2022ൽ വളർച്ചാനിരക്ക് 7.2 ശതമാനത്തിൽ എത്തുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here