ഹരിയാന നിയമസഭ തെരെഞ്ഞെടുപ്പ്; ബിജെപി പ്രകടനപത്രിക പുറത്തിറക്കി

ഹരിയാന നിയമസഭ തെരെഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രകടനപത്രിക പുറത്തിറക്കി. ‘ഹരിയാനയെക്കുറിച്ചുള്ള സ്വപ്നങ്ങൾ’ എന്നാണ് പ്രകടന പ്രതികക്ക് നൽകിയ പേര്. കർഷകരേയും തൊഴിലാളികളേയും വ്യവസായികളേയും ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങൾ ആണ് പ്രകടന പത്രികയിൽ ഏറെയും.
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കും. പ്രകൃതി ദുരന്തങ്ങളിൽ കൃഷി നശിക്കുമ്പോൾ അർഹിക്കുന്ന നഷ്ട്ടപരിഹാരം തുടങ്ങിയവയാണ് കർഷകർക്കുള്ള വാഗ്ദാനങ്ങൾ. 25 ലക്ഷം യുവാക്കൾക്ക് തൊഴിൽ നൈപുണ്യം ഉറപ്പുവരുത്താൻ 500 കോടി ചിലവിൽ പരിശീലനം. പെൺകുട്ടികൾക്ക് സഞ്ചരിക്കാൻ പിങ്ക് ബസ് സർവീസ് തുടങ്ങിയവയാണ് മറ്റു വാഗ്ദാനങ്ങൾ.
ബിജെപി വർക്കിംഗ് പ്രസിഡന്റ് ജെപി നദ്ദയാണ് പ്രകടനപത്രിക ചണ്ഡീഗഡിൽ വെച്ച് പുറത്തിറക്കിയത്. രാജ രാജ്യയമെന്ന ആശയം ഉൾകൊണ്ടാണ് പ്രകടനപത്രിക തയ്യാറാക്കിയതെന്ന് മുഖ്യമന്ത്രി
മനോഹർലാൽ ഖട്ടർ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here