മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തതെങ്ങനെ; വിവാദമായി ഗുജറാത്ത് സ്കൂളിലെ ഒൻപതാം ക്ലാസ് ചോദ്യ പേപ്പർ

മഹാത്മാ ഗാന്ധി എങ്ങനെയാണ് ആത്മഹത്യാ ചെയ്തതെന്ന് വിശദീകരിക്കാൻ ആവശ്യപ്പെട്ട് ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തിലെ ഒൻപതാം ക്ലാസ്സ് ചോദ്യ പേപ്പർ. സ്വകാര്യ സ്കൂളിലെ ക്ലാസ്സ് പരീക്ഷക്കുള്ള ചോദ്യത്തിലാണ് ഗാന്ധി ആത്മഹത്യ ചെയ്‌തതാണെന്ന് ചിത്രീകരിച്ചിരിക്കുന്നത്. വിഷയം അന്വേഷിച്ചു വരികയാണെന്ന് അഹമ്മദാബാദ് ജില്ലാ വിദ്യാഭ്യാസ ഓഫിസർ പറഞ്ഞു.
ഗുജറാത്തിലെ സുഫലാം ഫാല വികാസ് സൻകുൽ എന്ന സംഘടനക്ക് കീഴിലുള്ള സ്വകാര്യ സ്കൂളുകളിൽ ആണ് ചോദ്യ പേപ്പർ വിതരണം ചെയ്തത്. ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സ് പരീക്ഷക്ക് നൽകിയ ചോദ്യ പേപ്പറിലാണ് വിവാദ ചോദ്യം. മഹാത്മാ ഗാന്ധി എങ്ങനെയാണു ആത്മഹത്യ ചെയ്തതെന്ന തെറ്റിദ്ധരിപ്പിക്കുന്ന ചോദ്യമാണ് കുട്ടികൾക്ക് നൽകിയത്. സംഭവം വിവാദമായതോടെ അന്വേഷണം ആരംഭിച്ചുവെന്ന മറുപടിയാണ് ഗുജറാത്ത് വിദ്യാഭ്യാസ വകുപ്പ് നൽകിയത്.
മദ്യ നിരോധനമുള്ള ഗുജറാത്തിൽ മദ്യപിച്ചു വഴക്കുണ്ടാക്കുന്നവരെക്കുറിച്ച് പരാതി തയ്യാറാക്കാനുള്ള ചോദ്യം, ഇതേ സ്കൂളിലെ പന്ത്രണ്ടാം ക്ലാസ്സ് വിദ്യാർത്ഥികൾക്കും നൽകി. വിഷയത്തിൽ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here