Advertisement

ഭീകരക്കെതിരെ പോരാടാൻ ഇന്ത്യൻ സൈന്യത്തെ അയക്കാം; ഇമ്രാൻ ഖാന് രാജ്നാഥ് സിംഗിന്റെ വാഗ്ദാനം

October 13, 2019
Google News 1 minute Read

പാകിസ്താനു വേണമെങ്കിൽ ഭീരതക്കെതിരെ പോരാടാൻ ഇന്ത്യൻ സൈന്യത്തെ അയക്കാമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഹരിയാനയിലെ കർണാലിൽ നടന്ന തെരഞ്ഞെടുപ്പു റാലിയിൽ സംസാരിക്കവേയായിരുന്നു രാജ്നാഥ് സിംഗിൻ്റെ വാഗ്ദാനം.

‘ഇ​മ്രാ​ൻ ഖാ​നു മു​ന്നി​ൽ വ​യ്ക്കു​ന്ന നി​ർ​ദേ​ശം ഇ​താ​ണ്. ഭീകരതക്കെതിരെയുള്ള ഇമ്രാൻ ഖാൻ്റെ നിലപാട് ഗൗരവമുള്ളതാണെങ്കിൽ ഞങ്ങൾ അവരെ സഹായിക്കാൻ തയ്യാറാണ്. ഇന്ത്യൻ സൈന്യത്തിൻ്റെ സഹായം ആവശ്യമാണെങ്കിൽ അത് നൽകാനും ഞങ്ങൾ ഒരുക്കമാണ്.’- രാജ്നാഥ് സിംഗ് പറഞ്ഞു.

കശ്മീർ വിഷയത്തിലും രാജ്നാഥ് സിംഗ് പ്രതികരിച്ചു. കശ്മീരിനെക്കുറിച്ച് മറന്നേക്കുക. അക്കാര്യം ചിന്തിക്കുക പോലുമരുത്. ആ വിഷയം ഉയർത്തിക്കാട്ടിയാലും എവിറ്റെയും ഒന്നും സംഭവിക്കില്ല. ഇന്ത്യക്കു മേൽ ഈ വിഷയത്തിൽ സമ്മർദ്ദം ചെലുത്താൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കശ്മീർ വിഷയത്തിൽ ഇമ്രാൻ ഖാൻ നടത്തുന്ന പ്രസ്താവനകൾ തീരെ നിലവാരമില്ലാത്തതാണ്. കശ്മീരിനു സ്വാതന്ത്ര്യം ലഭിക്കുന്നതു വരെ അതിനായി പോരടുമെന്ന ഇമ്രാൻ ഖാൻ്റെ പ്രസംഗം ഇന്ത്യക്കു മേൽ യാ​തൊ​രു സ​മ്മ​ർ​ദ​വും സൃ​ഷ്ടി​ക്കി​ല്ലെ​ന്നും രാ​ജ്നാ​ഥ് സിം​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here