Advertisement

മംഗളൂരുവിലെ ലോഡ്ജിൽ വിഷം കഴിച്ച് മലയാളി വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തു

October 13, 2019
Google News 1 minute Read

മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുള്ള ലോഡ്ജിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയ മലയാളി കോളേജ് വിദ്യാർത്ഥികൾ മരിച്ചു. കാസർഗോഡ് കോളിയടുക്കം സ്വദേശി വിഷ്ണു, നെല്ലിക്കുന്ന് സ്വദേശി ഗ്രീഷ്മ എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇരുവരെയും ഹോട്ടലിൽ വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയിൽ പെട്ടവരായതിനാൽ വീട്ടുകാരിൽ നിന്നും വിവാഹത്തിന് എതിർപ്പുണ്ടായിരുന്നുവെന്നാണ് വിവരം. എലിവിഷം കഴിച്ചാണ് ഇവർ ആത്മഹത്യ ചെയ്തത് .

സംഭവത്തിൽ മംഗളൂരു സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here