വയനാട്ടില്‍ മദ്യപിച്ച് കാറോടിച്ച് ജയില്‍ വകുപ്പ് ഉദ്യോഗസ്ഥൻ; രണ്ടു വാഹനങ്ങളില്‍ ഇടിച്ച് അപകടം

വയനാട് കൂളിവയലിൽ മദ്യപിച്ച് ലക്കുകെട്ട ജയിൽവകുപ്പ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് അപകടം. ജയില്‍ വകുപ്പ് ഉദ്യോഗസ്ഥനായ കണിയാമ്പറ്റ സ്വദേശി മനീഷാണ് വാഹനം ഓടിച്ചത്. ഇയാളോടിച്ച കാർ മറ്റ് രണ്ട് വാഹനങ്ങളിൽ ഇടിച്ചു.
കൂളിവയല്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ആള്‍ട്ടോ കാറിലും ബൊലേറോ പിക്കപ്പിലും ആണ് ഇടിച്ചത്. സംസാരിക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മനീഷ് എന്ന് നാട്ടുകാര്‍ പറയുന്നു. ഇയാളെ പനമരം പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
Story Highlights : officer caught driving drunk in Wayanad
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here