Advertisement

എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് ബിജെപി

October 14, 2019
1 minute Read

എൻഎസ്എസിന്റെ ശരിദൂര നിലപാട് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്നും വട്ടിയൂർക്കാവിൽ എൻഎസ്എസ് കരയോഗങ്ങൾ യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചോയെന്നത് ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും ബിജെപി.

എൻഎസ്എസ്, വിപുലയ മഹാസഭയടക്കമുള്ള മുഴുവൻ സാമുദായിക സംഘടനകളുടെയും പിന്തുണ വട്ടിയൂർക്കാവിൽ എൻഡിഎക്കുണ്ടെന്ന് ബിജെപി വക്താവ് ജെആർ പദ്മകുമാർ പറഞ്ഞു.വട്ടിയൂർക്കാവ് തെരഞ്ഞെടുപ്പിൽ ജനഹിതം അട്ടിമറിക്കുന്നതിന് വേണ്ടിയുള്ള ബോധപൂർവ്വമായ ശ്രമം യുഡിഎഫ് ഒത്താശയോടെ എൽഡിഎഫ് നടത്തുന്നതായും എൻഡിഎ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതിനായി മണ്ഡലത്തിൽ സിപിഎം- കോൺഗ്രസ് ക്രോസ് വോട്ടിംഗ് ഉണ്ടാകുമെന്നും പദ്മകുമാർ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top