ജമ്മു കശ്മീരിൽ ബോംബാക്രമണം; കൊല്ലം സ്വദേശിയായ ജവാൻ അഭിജിത്തിന് വീരമൃത്യു

ജമ്മു കശ്മീരിലുണ്ടായ ബോംബ് സ്‌ഫോടനത്തിൽ കൊല്ലം അഞ്ചൽ ഇടയം സ്വദേശിയായ ജവാൻ കൊല്ലപ്പെട്ടു. ഇടയം ആലുംമൂട്ടിൽ കിഴക്കതിൽ വീട്ടിൽ അഭിജിത് (22) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം പുലർച്ചെ ജമ്മുവിലെ തൗഗാം സെക്ടറിലുണ്ടായ ബോംബ് സ്‌ഫോടനത്തിലാണ് അഭിജിത് കൊല്ലപ്പെട്ടത്. മൃതദേഹം ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

നിയമ നടപടി പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. പിതാവ്: പ്രഹ്‌ളാദൻ .മാതാവ്: ശ്രീകല. സഹോദരി: കസ്തൂരി


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top