കൂടത്തായി കൊലപാതക കേസ്; ഷാജുവിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും

കൂടത്തായി കൊലപാതക കേസിൽ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിനെ അന്വേഷണ സംഘം ഇന്ന് വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇന്നലെ പൊലീസ് വീട്ടിലെത്തി നോട്ടീസ് കൈമാറിയിരുന്നു.

ഷാജുവിന്റെ അച്ഛൻ സക്കറിയാസിനോടും വടകര റൂറൽ എസ്പി ഓഫീസിൽ ഹാജരാകാൻ നിർദേശിച്ചിട്ടുണ്ട്. കൂടത്തായി കേസിലെ പരാതിക്കാരൻ റോജോ തോമസ് അമേരിക്കയിൽ നിന്നും നാട്ടിലെത്തി. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് റോജോ എത്തിയത്. വൈക്കത്തെ സഹോദരിയുടെ വീട്ടിലാണ് ഇപ്പോൾ റോജോ ഉള്ളത്.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top