വീട് ജപ്തി ചെയ്തു; വീടിന് മുകളിൽ കയറി വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി

വീട് ജപ്തി ചെയ്തതിനെ തുടർന്ന് വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി. പാറശ്ശാല അയിര സ്വദേശി സെൽവിയാണ് സ്വന്തം വീടിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്നലെയാണ് സെൽവിയുടെ വീട് ബാങ്ക് ഓഫ് ബറോഡ അധികൃതരെത്തി ജപ്തി ചെയ്തത്.
ജപ്തിയിൽ പ്രതിഷേധിച്ച് സെൽവി ആദ്യം വീടിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. തുടർന്നാണ് വീടിന് മുകളിൽ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. ബാങ്ക് അധികൃതർ ആരും തന്നെ സ്ഥലത്തെത്തിയിട്ടില്ല. പൊലീസിനെ വിവരം അറിയിച്ചിട്ടുണ്ട്.
വർഷങ്ങൾക്ക് മുമ്പ് വിജയാ ബാങ്കിൽ നിന്ന് സെൽവി അഞ്ച് ലക്ഷം രൂപ ഭവനവായ്പ എടുത്തിരുന്നു. ആറ് ലക്ഷം രൂപ തിരിച്ചടച്ചെന്നാണ് സെൽപി പറയുന്നത്. വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയും ലയിച്ചതിനെ തുടർന്ന് ഇനിയും പന്ത്രണ്ട് ലക്ഷം രൂപ തിരിച്ചടക്കാനുണ്ടെന്ന് കാണിച്ച് ബാങ്ക് അധികൃതർ ജപ്തിക്കുള്ള ശ്രമം നടത്തിയിരുന്നു. അന്ന് ജപ്തി ചെയ്ത വീടുതുറന്ന് പ്രദേശവാസികൾ തന്നെ സെൽവിയെ അവിടെ താമസിക്കാൻ സഹായിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here