Advertisement

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയുടെ സ്ഥാനം 102-ാംമത്

October 16, 2019
Google News 1 minute Read

ആഗോള പട്ടിണി സൂചികയിൽ ഇന്ത്യ മറ്റ് അയൽ രാജ്യങ്ങളെക്കാൾ പിന്നിൽ. ആകെയുള്ള 117 രാജ്യങ്ങളിൽ 102 ആമത്തെ രാജ്യമാണ് ഇന്ത്യ. കഴിഞ്ഞവർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാകിസ്ഥാൻ ഇപ്പോൾ 94-ാം സ്ഥാനത്തേക്ക് നിലമെച്ചപ്പെടുത്തി.

ജർമൻ സന്നദ്ധസംഘടന വെൽത് ഹംഗർ ഹിൽഫും ഐറിഷ് സന്നദ്ധസംഘടന കൺസേൺ വേൾഡ്വൈഡും ചേർന്നാണ് സൂചിക എല്ലാ വർഷവും തയാറാക്കുന്നത്. ഇത്തവണത്തെ പട്ടിക ഇന്നലെ പ്രസിദ്ധീകരിച്ചപ്പോൾ ആഗോള പട്ടിണി സൂചികയിലെ 117 രാജ്യങ്ങളിൽ 102-ാംമതായി ഇന്ത്യ മാറി.

പട്ടിണി ഏറ്റവും ഗുരുതരമായ 16 രാജ്യങ്ങളുടെ ഗണത്തിലാണ് ഇന്ത്യ. അതേസമയം ഇന്ത്യയുടെ അയൽരാജ്യങ്ങളെല്ലാം ഇന്ത്യയേക്കാൾ മെച്ചപ്പെട്ട നിലയിലായി. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക് ആണ് പട്ടികയിൽ ഏറ്റവും പിന്നിൽ. കഴിഞ്ഞവർഷം ഇന്ത്യയെക്കാൾ പിന്നിലായിരുന്ന പാക്കിസ്ഥാൻ നിലമെച്ചപ്പെടുത്തി ഇപ്പോൾ 94-ാം സ്ഥാനത്തായി ചൈനയുടെ പട്ടികയിൽ 25-ാംതായി ഉൾപ്പെട്ടു. ശിശുമരണ നിരക്ക്, ശിശുക്കളിലെ വളർച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് തുടങ്ങിയവ അടിസ്ഥാനമാക്കി തയാറാക്കുന്ന സൂചികയിൽ അതിസമ്പന്ന രാജ്യങ്ങളെ ഉൾപ്പെടുത്താറില്ല. പട്ടിണി കൂടുന്നതനുസരിച്ച് റാങ്കിൽ പിന്നോട്ടുപോകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here