Advertisement

പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ

October 16, 2019
Google News 1 minute Read

തൃശൂർ പാലിയേക്കര ടോൾ പ്ലാസയിൽ പുതുക്കിയ ടോൾ നിരക്ക് ഈടാക്കി തുടങ്ങി. ടോൾ നിരക്ക് പുതുക്കി നിശ്ചയിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ദേശീയ പാത അതോറിറ്റി ഉത്തരവ് പുറത്തിറക്കിയിരുന്നു. നിരക്ക് വർധനവിൽ പ്രതിഷേധം ശക്തമാണ്.

പുതിയ നിരക്കനുസരിച്ച് കാർ ജീപ്പ് തുടങ്ങിയ ചെറുവാഹനങ്ങൾക്ക് ടോൾ പ്ലാസയിലൂടെ കടന്നു പോകാൻ ഒരു തവണ 75 രൂപ നൽകണം. നേരത്തെ ഇത് 70 രൂപയായിരുന്നു. അഞ്ച് രൂപയുടെ വർധനവാണ് വന്നിരിക്കുന്നത്. ഇതോടെ ചെറുവാഹനങ്ങൾക്ക് ഒരു ദിവസം ഒന്നിലേറെ യാത്രക്ക് ഈടാക്കിയിരുന്ന തുക 110 ആയി ഉയർന്നു. ചെറുകിട വ്യാവസായിക വാഹങ്ങൾക്ക് ഒരുവശത്തേക്ക് 125 ഉം ഒന്നിലേറെ യാത്രക്ക് 190ഉം മാസത്തേക്ക് 3825 രൂപയും നൽകേണ്ടി വരും. ബസ് ട്രക്ക് ലോറി എന്നിവയുടെ നിരക്കിൽ പത്തു രൂപയുടെ വർധനവാണ് വന്നിരിക്കുന്നത്.

Read Also : പാലിയേക്കര ടോൾ പ്ലാസയിൽ പ്രദേശവാസികൾക്കുള്ള സൗജന്യ യാത്രാ പാസ് നിഷേധിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

ബഹു ചക്രവാഹനങ്ങളുടെ കാര്യത്തിൽ 15 രൂപയുടെ വർധനവാണ് പുതുക്കിയ നിരക്കിൽ ഉള്ളത്. പദേശികവാഹങ്ങൾക്കുള്ള സൗജന്യ യാത്ര പാസ് നേരത്തെ നിർത്തലാക്കിയിരുന്നു. എന്നാൽ ഇത് പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചോ എടുത്ത് കളയുന്നത് സംബന്ധിച്ചോ വ്യക്തത ഉത്തരവിലില്ല. ടോൾ പ്ലാസക്ക് 10 കിലോമീറ്റർ ചുറ്റളവിൽ ഉള്ള വാഹങ്ങൾക്ക് 150 രൂപയുടെ പ്രതിമാസ യാത്ര പാസും,20 കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് 300 രൂപയുടെ പ്രതിമാസ യാത്ര പാസും അനുവദിക്കും. നിരക്ക് വർധനവ് നിത്യവും ടോൾ പ്ലാസ കടന്നു പോകുന്നവർക്ക് ഭാരിച്ച പണചെലവാകും സമ്മാനിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here