Advertisement

ഉപതെരഞ്ഞെടുപ്പ്; അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അന്തിമ വോട്ടർപട്ടിക തയാറായി

October 17, 2019
Google News 0 minutes Read

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയോജക മണ്ഡലങ്ങളിലെയും അന്തിമ വോട്ടർപട്ടിക തയാറായി. 2019 ജനുവരിയിലെ വോട്ടർപട്ടികയാണ് തെരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്നത്. ഇതിനുപുറമേ, ഉപതെരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച ദിവസം വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ ലഭിച്ച അപേക്ഷകൾ പരിഗണിച്ച് സപ്ലിമെന്ററി പട്ടികയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വട്ടിയൂർക്കാവ്, കോന്നി, അരൂർ, എറണാകുളം, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലെസപ്ലിമെന്ററി പട്ടികയുൾപ്പെടെയാണ് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.  1,07,851 പുരുഷൻമാരും 1,06,928 സ്ത്രീകളുമുൾപ്പെടെ 2,14,779 വോട്ടർമാരാണ്
മഞ്ചേശ്വരം മണ്ഡലത്തിലുള്ളത്. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായിരുന്നതിനേക്കാൾ 2693 വോട്ടർമാരുടെ വർധനവ് ഉപതെരഞ്ഞെടുപ്പിലുണ്ട്.

1,55,306 വോട്ടർമാരാണ് എറണാകുളം മണ്ഡലത്തിലുള്ളത്. ഇതിൽ 76,184 പുരുഷൻമാരും 79,119 സ്ത്രീകളും മൂന്നു ട്രാൻസ്ജെൻഡർമാരും ഉൾപ്പെടുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്  2905 വോട്ടർമാർ ഇത്തവണ അധികമുണ്ട്.

അരൂർ മണ്ഡലത്തിൽ 1,91,898 വോട്ടർമാരാണുള്ളത്. ഇതിൽ 94,153 പുരുഷൻമാരും 97,745 സ്ത്രീകളും ഉൾപ്പെടും. 1962 വോട്ടർമാർ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് വർധിച്ചിട്ടുണ്ട്.

കോന്നി മണ്ഡലത്തിൽ 93,533 പുരുഷൻമാരും 1,04,422 സ്ത്രീകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 1,97,956 വോട്ടർമാരാണുള്ളത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ 3251 വോട്ടർമാർ ഇത്തവണ കൂടിയിട്ടുണ്ട്.

1,97,570 വോട്ടർമാരാണ് വട്ടിയൂർക്കാവിലുള്ളത്. 94,326 പുരുഷ വോട്ടർമാരും 1,03,241 സ്ത്രീ വോട്ടർമാരും മൂന്നു ട്രാൻസ്ജെൻഡറുകളും ഉൾപ്പെടെയാണിത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉണ്ടായിരുന്നതിനേക്കാൾ 1969 വോട്ടർമാരുടെ വർധനവുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here