ജോളിയുടെ മൊബൈൽ നിറയെ ഉറ്റ സുഹൃത്തായ യുവതിയുടെ ചിത്രങ്ങൾ; തയ്യൽക്കട ജീവനക്കാരി സംശയത്തിന്റെ നിഴലിൽ

കൂടത്തായി കൂട്ടക്കൊലക്കേസിൽ മുഖ്യപ്രതിയായ ജോളിയുടെ അടുത്ത സുഹൃത്തായ തയ്യൽക്കട ജീവനക്കാരി റാണി സംശയത്തിന്റെ നിഴലിൽ. ജോളിയുടെ മൊബൈൽ ഫോൺ നിറയെ ഇവരുടെ ചിത്രങ്ങളാണ്. എൻഐടി പരിസരത്തെ തയ്യൽക്കടയിലായിരുന്നു ഇവർ ജോലി ചെയ്തിരുന്നത്. യുവതിയെ ചോദ്യം ചെയ്താൽ ജോളിയുടെ എൻഐടി ജീവിതത്തിന്റെ ചുരുളഴിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്.

യുവതിയുടെ തയ്യൽക്കട നിലവിൽ പ്രവർത്തിക്കുന്നില്ല. ജോളിക്കൊപ്പം യുവതി നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്. ഈ വർഷം മാർച്ചിൽ എൻഐടിയിൽ നടന്ന രാഗം കലോത്സവത്തിൽ യുവതി ജോളിക്കൊപ്പം എത്തിയിരുന്നു. ഇതിനിടെ എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. എൻഐടി തിരിച്ചറിയൽ കാർഡ് ധരിച്ചാണ് ജോളി ചിത്രത്തിലുള്ളത്. അറസ്റ്റിന് ശേഷം ജോളിയുടെ മൊബൈൽ
പരിശോധിച്ചപ്പോഴാണ് പൊലീസിന് ചിത്രങ്ങൾ ലഭിച്ചത്. അതേസമയം, യുവതിയെ കുറിച്ച് എന്തെങ്കിലും വിവരം നൽകാൻ ജോളി തയ്യാറായിട്ടില്ല.

ബ്യൂട്ടി പാർലർ ഉടമല സുലേഖ, റവന്യു വകുപ്പ് ഉദ്യോഗസ്ഥ ജയശ്രീ എസ് വാരിയർ എന്നിവരാണ് ജോളിയുടെ മറ്റ് സുഹൃത്തുക്കൾ. ഇവരെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നിരുന്നു.


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top