Advertisement

മദീന ബസ് അപകം; പരുക്കേറ്റവരെ മദീന ഗവർണർ സന്ദർശിച്ചു

October 17, 2019
0 minutes Read

മദീനയിൽ ബസ് അപകടത്തിൽ പരുക്കേറ്റവരെ മദീന ഗവർണർ സന്ദർശിച്ചു. ഇന്നലെ രാത്രിയുണ്ടായ ബസ് അപകടത്തിൽ 35 ഉംറ തീർഥാടകർ മരണപ്പെട്ടിരുന്നു. പാക്കിസ്താൻ പൗരന്മാരാണ് മരിച്ചവരിൽ ഏറെയും.

ഇന്നലെ രാത്രിയാണ് ഉംറ തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 35 പേർ മരണപ്പെട്ടത്. റിയാദിൽ നിന്നും ഉംറയ്ക്ക് പുറപ്പെട്ട ബസ് മദീനയിൽ നിന്നും 170 കിലോമേറ്റർ അകലെ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. അപകടത്തിൽ പരിക്കേറ്റവരെ മദീന ഗവർണർ പ്രിൻസ് ഫൈസൽ ബിൻ സൽമാൻ, ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ ഖാലിദ് അൽ ഫൈസൽ എന്നിവർ സന്ദർശിച്ചു. മദീനയിലെ കിങ് ഫഹദ് ആശുപത്രിയിലാണ് ഇവർ സന്ദർശനം നടത്തിയത്.

പരുക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിൽസ ഉറപ്പ് വരുത്താൻ ഗവർണർ നിർദേശം നല്കി. 39 യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും പാകിസ്ഥാൻ പൌരന്മാരായിരുന്നു. ബസ് ഓടിച്ചിരുന്ന സിറിയൻ പൌരൻ ഉൾപ്പെടെ നാല് പേരാണ് പരിക്കേറ്റ് ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്. കുവൈത്ത് അമീർ, കിരീടാവകാശി, പ്രധാനമന്ത്രി എന്നിവർ അപകടത്തിൽ അനുശോചനം അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top