‘എന്റെ നല്ല പാതി..’ ഭാര്യയുടെ യൗവനകാലത്തെ ചിത്രം പങ്കുവച്ച് ബച്ചൻ

പ്രേക്ഷകരുടെ മനസിൽ ഇടം കണ്ടെത്തിയ നടിയാണ് ബിഗ് ബിയുടെ പത്‌നി ജയാ ബച്ചൻ. അറുപതുകളിലും എഴുപതുകളിലും നായികയായി തിളങ്ങിയ ജയാ ബച്ചന്റെ യൗവനകാലത്തെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് ബച്ചൻ.

ജയഭാദുരി എന്ന പേരിൽ ആദ്യമറിയപ്പെട്ടിരുന്ന ജയാ ബച്ചന്റെ സുന്ദരമായ ചിത്രമാണ് ഇപ്പോൾ ഇവരെ വീണ്ടും വാർത്തകളിൽ നിറച്ചിരിക്കുന്നത്. ‘ഇതാ എന്റെ നല്ല പാതി’എന്നാണ് ചിത്രത്തിന്റെ കാപ്ഷൻ.

ബച്ചനോടൊപ്പമാണ് ജയ നിൽക്കുന്നതെങ്കിലും അദ്ദേഹത്തിന്റെ മുഖം ചിത്രത്തിലില്ല.

‘എന്റെ നല്ല പാതി.. മറുപാതി ആരെന്നുള്ളത് ഇവിടെ അപ്രസക്തമാണല്ലോ’ അതിനാൽ തന്നെ കാണാനുമില്ല.’ എന്നാണ് ബച്ചൻ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top