കൂടത്തായി കൊലപാതക പരമ്പര; പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. റോയി തോമസിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലായിരുന്ന ഒന്നാംപ്രതി ജോളി ,രണ്ടാം പ്രതി എംഎസ് മാത്യു മൂന്നാം പ്രതി പ്രജുകുമാർ എന്നിവരുടെ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുന്നത്.

അതേസമയം, സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയുടെ അറസ്റ്റ് അന്വേഷണം സംഘം രേഖപ്പെടുത്തിയേക്കും. റോയി തോമസിന്റെ കൊലപാതകത്തിൽ മൂന്ന് പ്രതികൾക്കും രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയ കസ്റ്റഡി കാലാവധിയാണ് ഇന്ന് അവസാനിക്കുക. വൈകിട്ട് 4 മണിക്ക് മുമ്പ് തന്നെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാകണമെന്നാണ് നിർദേശം. നിയമപ്രകാരം ഒരു ദിവസം കൂടി അന്വേഷണ സംഘത്തിന് പ്രതികളെ കസ്റ്റഡിയിൽ ആവിശ്യപ്പെടാം.

അതിന് പകരം പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ സിലിയുടെ കൊലപാതകത്തിൽ ജോളിയെ അറസ്റ്റ് ചെയ്യനാണ് നീക്കം. താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ഇന്നത്തെ കോടതി നടപടിക്ക് ശേഷം അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബികെ സിജുവായിരിക്കും അറസ്റ്റ് ചെയ്യുക. മൂന്നാം പ്രതി പ്രജുകുമാർ സയനൈഡ് വാങ്ങിയത് കോയമ്പത്തൂരിൽ നിന്നാണെന്നും അവിടെയത്തി വിശദമായ തെളിവെടുപ്പ് നടത്തണമെന്നതടക്കമുള്ള ആവശ്യമായിരുന്നു കഴിഞ്ഞ തവണ കസ്റ്റഡി അപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷൻ കോടതിയെ അറിയച്ചത്. കേസിൽ ജോളിയുടെ കുടുംബത്തിന് പങ്കുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top