Advertisement

‘സഭാമക്കൾക്ക് ഉണ്ടായ വേദന വേട്ടെടുപ്പിൽ പ്രതിഫിലിക്കും’; ബിജെപിക്കുള്ള പിന്തുണ തള്ളാതെ ഓർത്തഡോക്‌സ് സഭ

October 18, 2019
Google News 0 minutes Read

അഞ്ചിടങ്ങളിൽ പരസ്യ പ്രചാരണം അവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്കുള്ള പിന്തുണ തള്ളാതെ ഓർത്തഡോക്‌സ് സഭ. വിശ്വാസികൾ പരസ്യ പിന്തുണ പ്രഖ്യപിച്ചെങ്കിൽ അവർക്കുണ്ടായ അനുഭവങ്ങൾ മൂലമാണെന്ന് സഭാ സെക്രട്ടറി ബിജു ഉമ്മൻ.

സഭയുടെ പിന്തുണ തങ്ങൾക്കാണെന്ന് മുന്നണികൾ അവകാശ വാദങ്ങൾ തുടരുന്നതിനിടെയാണ് ഓർത്തഡോക്‌സ് സഭ നിലപാട് വ്യക്തമാക്കിയത്. ബിജെപിക്ക് അനുകൂലമായ അൽമായ വേദിയുടെ നിലപാടിനെ സഭാ സെക്രട്ടറി ബിജു ഉമ്മൻ ന്യായീകരിച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ മാനിക്കുന്ന സഭാ രാഷ്ട്രീയ നിലപാടുകൾ അടിച്ചേൽപ്പിക്കില്ല. എന്നാൽ സഭാ മക്കൾക്ക് ഉണ്ടായ വേദന വേട്ടെടുപ്പിൽ പ്രതിഫിലിക്കുമെന്ന് ബിജു ഉമ്മൻ വ്യക്തമാക്കി.

ഒരു പാർട്ടിയോടും അയിത്തമില്ലെന്ന് പറയുമ്പോഴും ഇടത് വലത് മുന്നണികൾക്ക് എതിരെ പരോക്ഷ വിമർശനമാണ് സഭാനേതൃത്വത്തിൽ നിന്ന് ഉണ്ടാകുന്നത്. ഇന്നലെ കോന്നിയിൽ ഓർത്തഡോക്‌സ് സഭാ പൂരോഹിതരുമായി കോടിയേരി ബാലകൃഷ്ണനടക്കമുള്ള സി.പി.എം നേതാക്കൾ കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ യുഡിഎഫ് എൻഡിഎ നേതാക്കളും സ്ഥാനാർത്ഥികളും സഭയുടെ പിന്തുണ തേടിയിരുന്നു. തൊട്ടു പിന്നാലെയാണ് നിലപാട് എൻ.ഡി.എയക്ക് അനുകൂലമാണെന്ന സൂചന നൽകി സഭാനേതൃത്വം രംഗത്തെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here